Sunday, October 18, 2009

മണ്ണ് തിന്നാന്‍ ...!



മണ്ണ് തിന്നാന്‍ ...!

മുറ്റം നിറയെ
നല്ല ചുവന്ന മണ്ണാണ്‌
വാരി വാരി
വയറു നിറച്ചും
തിന്നാന്‍ മാത്രം
അത്രയും മണ്ണ് ...!

തിന്നു കഴിയുമ്പോള്‍
വായില്‍ നോക്കി
ഭൂലോകം മുഴുവന്‍ കാണാന്‍
അടുത്തെന്റെ
അമ്മ ഇല്ലാത്തതിനാല്‍
തിന്നാതെ
കാത്തിരിക്കുന്നു ....!!!

No comments: