Sunday, November 30, 2008

എന്നിട്ടും, നിങ്ങളെന്തു നേടുന്നു ....???




എന്നിട്ടും നിങ്ങളെന്തു നേടുന്നു ....???


വയ്യ ....!!!

വയ്യ
എനിക്കെന്റെ
കണ്ണുകള്‍ തുറന്നു പിടിക്കാന്‍
കാതുകള്‍ കൂര്‍പ്പിക്കാന്‍
കൈവിരലുകള്‍ വിടര്‍ത്താന്‍

എങ്ങും
എനിക്ക് കേള്‍ക്കവുന്നത്
എന്റെ സഹോദരരുടെ
വിലാപങ്ങള്‍ മാത്രം

എങ്ങും
എനിക്ക് കാണാവുന്നത്‌
എന്റെ സഹോദരരുടെ
കബന്ദങ്ങള്‍ മാത്രം

എന്റെ സഹോദരര്‍
അവര്‍ വെറും മനുഷ്യര്‍ മാത്രമായിരുന്നു
സായാഹ്ന സൂര്യനെ യാത്രയാക്കി
ആകാശ ചെരുവിലെ
നക്ഷത്രങ്ങളെയും നോക്കി
ചന്നം പിന്നം നടന്നിരുന്നവര്‍

കുട്ടികളുടെ കയ്യുംപിടിച്ചു
കടലകൊരിച്ചു നടന്നവര്‍

മകളുടെ പാവക്കുട്ടിക്ക്‌
ഉടുപ്പ് തുന്നിയിരുന്നവര്‍

മകന്റെ കേടായ വണ്ടിച്ചക്രം
മാറ്റിയിട്ടിരുന്നവര്‍

പ്രിയതമയുടെ കാതില്‍
കിന്നരമോതിയിരുന്നവര്‍

അമ്മയുടെ മടിയില്‍
തലചായ്ചിരുന്നവര്‍

വെറുതെ
സ്വപ്നം കണ്ടു നടന്നിരുന്നവര്‍

..............

എനിക്ക് നഷ്ട്ടപ്പെട്ടത്‌
ഇവരെയൊക്കെയാണ്‌

ഒന്നുമറിയാത്ത
പട്ടിണിപ്പാവങ്ങള്‍ ...!!!

ഇവര്‍
ആരുടെ ശത്രുക്കലായിരുന്നെന്നു
എനിക്കെന്നല്ല
അവര്‍ക്കുപോലും അറിയില്ല

ഇവരുടെ രാഷ്ട്രീയവും
ഇവരുടെ ജീവിതവും
ഇവരുടെ
കുടുമ്പം മാത്രമായിരുന്നു

എന്നിട്ടും
നിങ്ങളവരെ
നിഷ്ക്കരുണം
അരിഞ്ഞ് വീഴ്ത്തി

അവരുടെ ദീനരോടനങ്ങല്‍ക്കുമേല്‍
നിങ്ങള്‍ ആഹ്ലാദ നൃത്തം ചവിട്ടി

അവരുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ
ചിറകുകള്‍ നിങ്ങലരിഞ്ഞു വീഴ്ത്തി

.........


എന്നിട്ടും
നിങ്ങള്‍
അല്ലങ്കില്‍ അവര്‍
എന്ത് നേടുന്നു ...???????




മാനമേ ....!!!




മാനമേ ...!!!

ഞാന്‍
വെറുതെ എന്കിലും
കൊതിച്ചു പോകുന്നു
മാനമേ
നീയെനിക്കൊരു
താരാട്ട് പാട്ട്
പാടി ത്തന്നിരു ന്നെങ്കിലെന്ന്
ആ മടിയില്‍
ഒന്നു തലചായ്ക്കാന്‍ ആയെന്കിലെന്നു
നിന്റെ തോളിലോന്നു
കിതപ്പടക്കാന്‍ ആയെന്കിലെന്നു
നിന്റെ കൈവിരല്‍ സ്പര്‍ശത്തില്‍
ഒന്നു കണ്ണടക്കാന്‍ കഴി ഞെങ്കിലെന്നു
......
അതെ
എനിക്കിപ്പോള്‍
വല്ലാതെ വിയര്‍ക്കുന്നു
തൊണ്ട വരളുന്നു
കൈകാലുകള്‍ തളരുന്നു ......!!!