ചെങ്കൊടി ...!!!
എന്റെ സിരകളില്‍
കരുതിവെച്ച
മുഴുവന്‍ ചുവപ്പും
ചാലിച്ചാണ്
ഞാനാ കൊടിയുണ്ടാക്കിയത്,
ഒരു ചെങ്കൊടി ...!
അത്രയും
ചുവന്നതാകാന്
ഞാനെന്റെ രാവുകളെയും
നിദ്രയെയും
എന്റെ വയറിന്റെ
നൊമ്പരങ്ങളെയും
മനസ്സിന്റെ
വേദകളെയും
തീര്‍ത്തും അവഗണിച്ചു ...!
അതെപ്പോഴും
ആകാശത്തില്‍
ഉയര്‍ന്നു പറക്കാന്‍
ഞാനെന്റെ
ബന്ധങ്ങളും
ബന്ധനങ്ങളും
കടമകളും
കടപ്പാടുകളും
കണ്ടില്ലെന്നു നടിച്ചു ...!
വിശപ്പ്
എല്ലാവരില്‍ നിന്നുമാകലാന്
ഒരു നേരമെങ്കിലും
എല്ലാവര്ക്കും
തലചായ്ക്കാന്‍
പേരിനെങ്കിലും
എല്ലാവര്ക്കും
നാണം മറക്കാന്‍
ഞാനെന്റെ ജീവിതവും
ബലിനല്‍കി ...!
എന്നിട്ടോ ...???