Wednesday, January 28, 2009

കടുത്ത നിശ ...!



കടുത്ത നിശ ...!

കണ്ണുകളില്‍
ഇറ്റിവീഴുന്ന
വെളിച്ചത്തിനും
അപ്പുറത്ത്
ഇനിയും
ഉണര്‍‌ന്നെണീക്കാത്ത
നിര്‍‌ജീതവമാല്ലാത്ത
കടുത്ത നിശ ...!

നിശ ...!

കണ്ണുകളില്‍ നിന്ന്
അതിനുമുള്ളിലേക്ക്
ഊര്‍‌ന്നിറങ്ങവേ
വെളിച്ചം
പിന്നെയും
അന്യമാകുന്നു ...!

എന്നിട്ടും
ഇരുട്ടുമാത്രം
ബാക്കിയാകവേ
മെല്ലെ
അതിലലിയുന്നു ...!!!
************

( മലയാളത്തില്‍ എഴുതി തന്നത് - http://maanikyam.blogspot.com/ )

Tuesday, January 27, 2009

പ്രപഞ്ചം ....!!!



പ്രപഞ്ചം ....!!!

വരകളിലെ
വളവുതിരിവുകള്‍ക്കുള്ളില്‍
ഒളിഞ്ഞിരിക്കുന്ന
അര്‍ത്ഥ തലങ്ങള്‍ക്ക്‌
വര്‍ണ്ണങ്ങള്‍ നല്കുന്ന
മായികതയാകുന്നു
പ്രപഞ്ചം ....!!!

Sunday, January 25, 2009

അച്ഛന്റെ മകന്‍ ...!!!



അച്ഛന്റെ മകന്‍ ...!!!

അച്ഛന്റെ മകനാണ്
ഞാനെന്നാണ്
അമ്മ പറയുന്നതു ...!

തീര്ച്ചയായും
അതങ്ങിനെ തന്നെയല്ലാതെ
പിന്നെങ്ങിനെയാകും ...???

പേടി...!!!



പേടി...!!!

കണ്ണ് തുറക്കാന്‍
എനിക്ക്
പേടിയാണ്...!

കണ്ണ് തുറന്നാല്‍
കാണുന്നത്
കുരുന്നുകളുടെ
കൈകാലുകലട്ട
ശവശരീരങ്ങള്‍ മാത്രം ...!

കാതുകള്‍
തുറക്കാനും
എനിക്ക് പേടിയാണ് ...!

കാതുകളില്‍
അലയടിക്കുന്നത്
എന്റെ
അമ്മ
പെങ്ങന്മാരുടെ
ദീനരോദനങ്ങള്‍ മാത്രം...!

ഇനിയും പുലരുന്ന
പകലുകളെ പോലും
എനിക്കിപ്പോ
പേടിയാകുന്നു ...!

നാളെ
ആരോക്കെയാകും
ഭാക്കിയാവുക ...???

Monday, January 19, 2009

ചോദ്യങ്ങള്....?



ചോദ്യങ്ങള്....?

ഉത്തരങ്ങല്ക്കുവേണ്ടിയാണ്
എപ്പോഴും
ഞാന്
ചോദ്യങ്ങള് ചോദിക്കാരുള്ളത് ...!

എന്നിട്ടും
ആരുമെന്തേ
എനിക്ക് മാത്രമായി
ഒരു ഉത്തരം തരുന്നില്ല ...?

ചോദ്യങ്ങള്ക്ക്
ഉത്തരമില്ലാഞ്ഞിട്ടോ
അതോ
ഉത്തരമില്ലാത്ത
ചോദ്യങ്ങലായിട്ടോ ...???

Tuesday, January 13, 2009

മുഖങ്ങള്‍...!!!




മുഖങ്ങള്‍...!!!

മുഖങ്ങളെല്ലാം
നിഴലുകലാല്‍
മറക്കപ്പെട്ടാല്‍
പിന്നെ
മനസ്സിലുള്ളത്
എങ്ങിനെ
കാണാനാകും ...???