Sunday, November 30, 2008

എന്നിട്ടും, നിങ്ങളെന്തു നേടുന്നു ....???




എന്നിട്ടും നിങ്ങളെന്തു നേടുന്നു ....???


വയ്യ ....!!!

വയ്യ
എനിക്കെന്റെ
കണ്ണുകള്‍ തുറന്നു പിടിക്കാന്‍
കാതുകള്‍ കൂര്‍പ്പിക്കാന്‍
കൈവിരലുകള്‍ വിടര്‍ത്താന്‍

എങ്ങും
എനിക്ക് കേള്‍ക്കവുന്നത്
എന്റെ സഹോദരരുടെ
വിലാപങ്ങള്‍ മാത്രം

എങ്ങും
എനിക്ക് കാണാവുന്നത്‌
എന്റെ സഹോദരരുടെ
കബന്ദങ്ങള്‍ മാത്രം

എന്റെ സഹോദരര്‍
അവര്‍ വെറും മനുഷ്യര്‍ മാത്രമായിരുന്നു
സായാഹ്ന സൂര്യനെ യാത്രയാക്കി
ആകാശ ചെരുവിലെ
നക്ഷത്രങ്ങളെയും നോക്കി
ചന്നം പിന്നം നടന്നിരുന്നവര്‍

കുട്ടികളുടെ കയ്യുംപിടിച്ചു
കടലകൊരിച്ചു നടന്നവര്‍

മകളുടെ പാവക്കുട്ടിക്ക്‌
ഉടുപ്പ് തുന്നിയിരുന്നവര്‍

മകന്റെ കേടായ വണ്ടിച്ചക്രം
മാറ്റിയിട്ടിരുന്നവര്‍

പ്രിയതമയുടെ കാതില്‍
കിന്നരമോതിയിരുന്നവര്‍

അമ്മയുടെ മടിയില്‍
തലചായ്ചിരുന്നവര്‍

വെറുതെ
സ്വപ്നം കണ്ടു നടന്നിരുന്നവര്‍

..............

എനിക്ക് നഷ്ട്ടപ്പെട്ടത്‌
ഇവരെയൊക്കെയാണ്‌

ഒന്നുമറിയാത്ത
പട്ടിണിപ്പാവങ്ങള്‍ ...!!!

ഇവര്‍
ആരുടെ ശത്രുക്കലായിരുന്നെന്നു
എനിക്കെന്നല്ല
അവര്‍ക്കുപോലും അറിയില്ല

ഇവരുടെ രാഷ്ട്രീയവും
ഇവരുടെ ജീവിതവും
ഇവരുടെ
കുടുമ്പം മാത്രമായിരുന്നു

എന്നിട്ടും
നിങ്ങളവരെ
നിഷ്ക്കരുണം
അരിഞ്ഞ് വീഴ്ത്തി

അവരുടെ ദീനരോടനങ്ങല്‍ക്കുമേല്‍
നിങ്ങള്‍ ആഹ്ലാദ നൃത്തം ചവിട്ടി

അവരുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ
ചിറകുകള്‍ നിങ്ങലരിഞ്ഞു വീഴ്ത്തി

.........


എന്നിട്ടും
നിങ്ങള്‍
അല്ലങ്കില്‍ അവര്‍
എന്ത് നേടുന്നു ...???????




മാനമേ ....!!!




മാനമേ ...!!!

ഞാന്‍
വെറുതെ എന്കിലും
കൊതിച്ചു പോകുന്നു
മാനമേ
നീയെനിക്കൊരു
താരാട്ട് പാട്ട്
പാടി ത്തന്നിരു ന്നെങ്കിലെന്ന്
ആ മടിയില്‍
ഒന്നു തലചായ്ക്കാന്‍ ആയെന്കിലെന്നു
നിന്റെ തോളിലോന്നു
കിതപ്പടക്കാന്‍ ആയെന്കിലെന്നു
നിന്റെ കൈവിരല്‍ സ്പര്‍ശത്തില്‍
ഒന്നു കണ്ണടക്കാന്‍ കഴി ഞെങ്കിലെന്നു
......
അതെ
എനിക്കിപ്പോള്‍
വല്ലാതെ വിയര്‍ക്കുന്നു
തൊണ്ട വരളുന്നു
കൈകാലുകള്‍ തളരുന്നു ......!!!

Tuesday, November 25, 2008

എന്റെ എഴുത്ത് ...!!!




എന്റെ
എഴുത്ത് ...!!!

എല്ലാവരുടെയും
എഴുത്ത് കണ്ടപ്പോഴാണ്
എനിക്കും
എഴുതാന്‍ തോന്നിയത്

പക്ഷെ
ഞാനെഴുതി ക്കഴി ഞ്ഞപ്പോള്‍
എനിക്ക് തോന്നുന്നു
എഴുതെണ്ടിയിരുന്നില്ലെന്നു

എന്നാല്‍ നിങ്ങള്‍ ചോദിക്കും
ഇതങ്ങു മായ്ച്ചു കളഞ്ഞാല്‍ പോരെ എന്ന്

ശരിയാണ്
പക്ഷെ......!!!!!

കളിയാക്കല്‍ ....!!!!




കളിയാക്കല്‍ ....!!!!

എനിക്കിപ്പോ
ശരിക്കും കാണാം
നിങ്ങളെന്നെ
പരിഹസിച്ചു
ചിരിക്കുന്നത്

ശരിയാണ്
എന്നെ പരിഹസിക്കാന്‍
നിങ്ങള്‍ക്ക്
തീര്ച്ചയായും
അവകാശമുണ്ട്‌

ഞാനാണെങ്കില്‍
പരിഹാസ്യനാകേണ്ടവനും

അതിനുമുന്‍പ്‌
നിങ്ങളും
ഒരിക്കലെങ്കിലും
കണ്ണാടി നോക്കുമല്ലോ....!!!!

അഭിനയം ...!!!




അഭിനയം ...!!!

അങ്ങിനെ
ഞാനും
അഭിനയിക്കാന്‍
തീരുമാനിച്ചു

എന്നെ കാണാന്‍
നല്ല സൌധര്യമുന്ടെന്നു
എല്ലാവരും
പറയുമ്പോഴും
ഞാന്‍ അത്ര കരുതിയിരുന്നില്ല ...

പക്ഷെ
അവരെന്നെ
കാണാന്‍ വന്നപ്പോഴാണ്
ഞാനെന്റെ
വിലയരിയുന്നത്

അല്ലെങ്കിലും
മുറ്റത്തെ മുല്ലക്ക്
മണമില്ലല്ലോ

ഇനിയേതായാലും
ഒരുകൈ നോക്കാന്‍ തന്നെ
ഞാന്‍
തീരുമാനിച്ചു

ഒരു
ദേശീയ അവാര്‍ഡ് വരെ
എനിക്ക് കിട്ടുമെന്നാണ്
അവര്‍ പറഞ്ഞതു

പക്ഷെ
അവിടെയൊന്നും
ഞാന്‍ നില്‍ക്കുമെന്ന്
എനിക്ക് തോന്നുന്നില്ല

എങ്ങിനെ പോയാലും
ഒരു ഓസ്കാര്‍ എങ്കിലും
കിട്ടാന്‍ നോക്കണം ....

അതെന്തായാലും
എന്റെ
പ്രതിഭ
വെളിച്ചത്തു
കൊണ്ടു വരാന്‍ തന്നെ
എന്റെ ഇപ്പോഴാതെ തീരുമാനം ....!!!

പാട്ട് ....!!!!




പാട്ട് ....!!!!

ഞാനൊരു
നല്ല ഗായകനാനെന്നാണ്
എല്ലാവരും
പറയുന്നതു

പാടുമ്പോള്‍
ശ്രുതി ചേരുന്നില്ല എങ്കിലും
എനിക്ക് നന്നായി
സംസാരിക്കാന്‍ അറിയാം.

താള ബോധം
തീരെയില്ലെന്കിലും
എനിക്ക് നന്നായി
വസ്ത്രം ധരിക്കാനരിയം

അക്ഷര ശുദ്ധി
തീരെയില്ലെന്കിലും
എനിക്ക്
കാണികളുടെ /
കേള്‍വിക്കാരുടെ
നല്ല സപ്പോര്‍ട്ട് ഉണ്ട്‌.

രാഗങ്ങള്‍
ഒന്നും അറിയില്ലെന്കിലും
എനിക്ക്
ആളുകളെ കയ്യിലെടുക്കാന്‍ അറിയാം

പിന്നെന്തുകൊണ്ട്
എനിക്കും
പാടിക്കൂട....?


രാജ മുദ്ര ...!!!




രാജ മുദ്ര ...!!!

എന്റെ
രാജാ മുദ്ര
കളഞ്ഞു പോയിരിക്കുന്നു ...!!!

അതെ...!
എനിക്കറിയാം
നിങ്ങള്‍
അതിശയപ്പെടുന്നുണ്ടാവും എന്ന്...

പക്ഷെ
സത്യമാണ്...
അത്
നഷ്ട്ടപ്പെട്ടിരിക്കുന്നു

അത്
കണ്ടുകിട്ടാനും
വഴിയില്ല....
ഇനിയൊരെണ്ണം
ഉണ്ടാക്കാനും
കഴിയില്ല ....!!!

പിന്നെങ്ങിനെ
ഞാന്‍ രാജാവായി
തുടരും ...!!!

പുകഴ്ത്തല്‍ ...!!!




പുകഴ്ത്തല്‍ ...!!!

എന്നെ
ഞാനൊത്തിരി
പുകഴ്ത്തി
പറയുന്നു എന്ന്
നിങ്ങള്ക്ക്
തോന്നുന്നുണ്ടോ ....?

ക്ഷമിക്കണം
എന്നെ പുകഴ്ത്താന്‍
മറ്റാരും ഇല്ലാത്തതുകൊണ്ട്
ഞാന്‍ തന്നെ
ചെയ്യുന്നു
എന്ന് മാത്രം

ഇനി
ഞാന്‍ എന്നെ പുകഴ്ത്തുന്നത്
നിങ്ങള്ക്ക്
ഇഷ്ട്ടപ്പെടുന്നില്ലെന്കില്‍
നിങ്ങളെന്നെ
പുകഴ്ത്താന്‍
തുടങ്ങിക്കോളൂ ....!!!!

Monday, November 24, 2008

അസൂയ ...!!!




അസൂയ ...!!!

നിങ്ങള്‍കെന്തിനാണ്
എന്നോടിത്ര
അസൂയ ...!!!

എനിക്ക്
ആനയും
അമ്പാരിയും
ഉണ്ടായതിനാണോ

എനിക്ക്
രാജ്യവും
രാജ്യ സിംഹാസനവും
ഉണ്ടായതിനാണോ

എനിക്ക്
കൊട്ടാരങ്ങളും
അതില്‍ നിറയെ
റാണി മാരും
ഉണ്ടായതിനാണോ

എങ്കില്‍
ശരിക്കും
അസ്സൂയപ്പെട്ടോള്

എന്നാലെങ്കിലും
എനിക്കിതൊക്കെ
ഉണ്ടായാലോ .....!!!!

കാണ്മാനില്ല ...!!!




കാണ്മാനില്ല ...!!!

കാണ്മാനില്ല,
എന്റെ വെണ്ണ്‍കൊറ്റ്ക്കുടയും
ആലവട്ടവും
വെഞ്ചാമരവും

കാണ്മാനില്ല
എന്റെ
രാജ സിംഹാസനവും
കിരീടവും

കാണ്മാനില്ല
എന്റെ
രാജ്യവും
പ്രജകളെയും

കാണ്മാനില്ല
എനിക്ക്
എന്നെ തന്നെയും ....!!!!!

ഞാന്‍ ....!!!




ഞാന്‍ ....!!!

ഞാന്‍ ,
ഞാനാരാനെന്നാണ്
എന്‍റെ
വിചാരമെന്നാണ്
നിങ്ങള്‍ക്ക്
തോന്നുന്നത് ...?

ശരി
അതെന്തായാലും
തന്നെ
ഞാനൊരു
വലിയവനാണെന്ന്
തന്നെയാണ്
എന്‍റെ വിചാരം ...!!!

എനിക്ക്
എഴുതാനറിയാം
പടം പിടിക്കാനറിയാം
പാടാനറിയാം
പാട്ട് എഴുതാനറിയാം
അഭിനയിക്കാനറിയാം
ചിത്രം വരയ്ക്കാന്‍ അറിയാം
.........

ലിസ്റ്റ് അങ്ങിനെ
അങ്ങിനെ
നീണ്ടു പോകുന്നു

പിന്നെന്തുകൊണ്ട്
നിങ്ങള്‍ക്കും
പറഞ്ഞുകൂടാ
ഞാനൊരു
വളരെ വളരെ
വലിയവനാണെന്ന് ....!!!!!


നിഴല്‍മുഖങ്ങള്‍ ....!!!





നിഴല്‍മുഖങ്ങള്‍ ....!!!


നിഴല്‍മുഖങ്ങള്‍,

എന്നെ

എന്നിലേക്കുനര്‍ത്തുന്ന

എന്റെ നിഴലിലെ

എന്‍റെ മുഖങ്ങള്‍....!!!


നിങ്ങള്‍ക്കും

എനിക്കും കാണാന്‍

എന്‍റെ

സ്വന്തം മുഖങ്ങള്‍ .....!!!