Tuesday, November 10, 2009

മലകളില്‍ ....!!!

മലകളില്‍ ....!!!

മലകള്‍ കടന്ന് ആകാശം
ആകാശത്തിനുമപ്പുറം
വീണ്ടും കടല്‍
കടലിനും അപ്പുറം ....!

നീലനിറത്തില്‍
അല്ലെങ്കില്‍ ചുവപ്പില്‍
ആകാശം
മറ്റു ചിലപ്പോഴും

നീലനിറത്തില്‍
അല്ലെങ്കില്‍
നിറമില്ലാതെയും
നീണ്ടുനിവര്‍ന്ന് കടലും ...!

പക്ഷെ
മൊട്ട യായി മാത്രം
അവശേഷിക്കാന്‍
വിധിക്കപ്പെടുന്ന
മാമലകളോ ....???



Monday, November 2, 2009

പുഴയും പാലവും .....!!!

പുഴയും പാലവും .....!!!

നല്ല നീളത്തില്‍
അതിനൊത്ത വീതിയില്‍
പുഴ .....!

പുഴയ്ക്കു മേലെ
കുറുകെ കെട്ടിയ
വലിയ പാലം ...!

പാലത്തിലൂടെ
നിരനിരയായി
യാത്രാ വാഹനങ്ങള്‍...!

പുഴയിലൂടെ
കിതച്ചുപായുന്ന
മണല്‍ ലോറികള്‍ ...!

വലിയ പാലത്തിനും
താഴെയുള്ള പുഴക്കും
ഇടയിലായി
വിയര്‍പ്പു പോലെ
കുറച്ചു വെള്ളം ...!!!

Tuesday, October 27, 2009

ഒന്ന് ....!!!

ഒന്ന് ....!!!

ഒന്നിന് പകരം
ഒന്‍പതിനായിരം
ഉണ്ടായിട്ടും
ആദ്യത്തെ ഒന്ന്
ഒന്നാകുന്നില്ലെന്കില്‍
പിന്നെന്തു കാര്യം ....?

കാഴ്ച ....!!!

കാഴ്ച ....!!!
കാഴ്ച്ചയുടെ
കറുപ്പിന്
പിന്നില്‍
കട്ടി കണ്ണട...!

കണ്ണടയുടെ
തടിച്ച ചില്ലുകള്‍ക്കു മുന്നില്‍‌
വെളുത്ത
അക്ഷരങ്ങള്‍...!

അക്ഷരങ്ങളും
കണ്ണടയും കൂടി
നിറമുള്ള സ്വപ്നങ്ങള്‍....!

സ്വപ്നങ്ങള്‍ക്ക്
മുന്നിലും
പുറകിലും
പൊള്ളുന്ന തീയും ....!!!

Sunday, October 18, 2009

ആശംസകള്‍ ....!!!




ആശംസകള്‍ ....!!!


ഇനിയുമുറങ്ങാത്ത

എന്‍റെ

കണ്ണുകള്‍ക്ക്‌
മുകളില്‍
ഒരു
നിഴല്‍ വിരിച്ചെത്തുന്ന
പകല്‍
ക്കിനാക്കള്‍ക്ക് ...!!

പകല്‍ക്കിനാക്കള്‍ക്ക്
സ്തുതിപാടുന്ന

എന്‍റെ

മാനസത്തിനു
....!!!

ഇനിയും
പിറക്കാത്ത
എന്‍റെ

പുതു
കവിതയുടെ
ബീജം
പേറുന്ന
എന്‍റെ

ഗര്‍ഭ
പാത്രത്തിനു ....!!!!

ഇനി
.....!!!
അറിയില്ല
,
അല്ലെങ്കില്‍

ഓര്‍മ്മിക്കാനിഷ്ട്ടപെടുന്നില്ല
....!!

എങ്കിലും

ഞാന്‍

മനപ്പൂര്‍വ്വം
ഒഴിവാക്കുന്ന
എല്ലാറ്റിനും

എല്ലാവര്ക്കും

എന്റെയും

ആശംസകള്‍
.....!!!!

കണ്ണുകള്‍ ....!!!




കണ്ണുകള്‍ ....!!!

കണ്ണുകള്‍
നമുക്കു
കാണാനുള്ളതാണ് ...!!

നമുക്കു എല്ലാവര്ക്കും
രണ്ടു കണ്ണുകളുണ്ട് ...!!!

എന്നിട്ടും
നമ്മളെന്താണ്
കാണുന്നത്...???

എന്നും നന്‍മകളോടെ ......!!!!



എന്നും നന്‍മകളോടെ ......!!!!

ഇളം നീല നിറമുള്ള
ആകാശത്തിന്‍റെ
അതിരുകള്‍ക്കും
അപ്പുറം
വിശാലമായ
ഒരു സൌഹൃതവുമായി
എന്നും നന്‍മകളോടെ ......!!!!

കുട്ടികള്‍......!!!!




കുട്ടികള്‍......!!!!

കുട്ടികള്‍
കുട്ടികളായിരുന്നില്ലെന്കില്‍
കുട്ടികള്‍ വലുതായി
അവര്ക്കു കുട്ടികലാകുംപോഴും
ഇവര്‍ കുട്ടികളായി തന്നെയിരിക്കും ...!!!


അറിവ് ..!!!




അറിവ് ..!!!

അറിവ്
പകര്‍ന്നുനല്‍കാന്‍
ആകുന്നില്ലെന്കില്‍
നമ്മളെന്തിനാണ്
അറിയുന്നത് ...!!!

നീതി...!!!




നീതി...!!!

നീതി
അതൊരു മരീചികയാണ് ...!!

ഉത്തരമില്ലാത്ത
മരീചിക...!!!

ശാസ്ത്രം പറയുന്നതാണ്‌
സത്യമെന്നു പറയും പോലെ ...!!

പുസ്തകത്തില്‍
മാത്രമുള്ള നീതി...!!!

ന്യായാധിപന്മാര്‍ക്ക്
തീര്‍പ്പുകല്‍പ്പിക്കാന്‍
മാത്രമായുള്ള
നീതി...!!!

കാവലാളുകള്‍ക്ക്
കണക്കു പറയാന്‍
മാത്രമായുള്ള
നീതി .....!!!

എനിക്കും
നിനക്കും
അപ്രാപ്യമായ
നീതി ...!!!

എവിടെ...!!!



എവിടെ...!!!

അവിടെയാണെന്ന്
അവരും
ഇവിടെയാണെന്ന്
ഇവരും
മത്സരിച്ചു പറയുമ്പോള്‍
ശരിക്കും
ഇതെവിടെയാണെന്നു
ഞാനെങ്ങിനെ തിരിച്ചറിയും ...???

പുതുവത്സരാശംസകള്‍ .....!!!!




പുതുവത്സരാശംസകള്‍ .....!!!!

ഇനിയും
പുലരാനിരിക്കുന്ന
പുതു പുലരികളുടെ
വരവേല്‍പ്പിനായി,
ഇനിയും വിരിയാനിരിക്കുന്ന
പുതു പൂക്കളുടെ
വസന്തതിനായി
ഇനിയും പറക്കാത്ത
പറവകളുടെ ആകാശത്തിനായി
സ്നേഹത്തിന്‍റെ,
സാഹോദര്യത്തിന്റെ,
നന്മയുടെ,
ദയയുടെ, ...
മാനവികതയ്ക്ക്
ഒരായിരം ആശംസകളോടെ
ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കെല്ലാം
പുതുവത്സരാശംസകള്‍ .....!!!!

തെളിഞ്ഞ മാനം ....!!!




തെളിഞ്ഞ മാനം ....!!!

മഞ്ഞും
മഴയും കൊണ്ടു
ആകാശം മൂടിയ
ഈ രാത്രി
ഇവിടെ
അവസാനിക്കുമെന്ന്
എനിക്കുരപ്പില്ലെങ്കിലും
തെളിഞ്ഞ
ഒരു മാനം
നാളെ
അല്ലെങ്കില്‍
മറ്റന്നാള്‍
തീര്ച്ചയായും
ഉണ്ടാകുമെന്ന്
ഞാന്‍ പ്രതീക്ഷിക്കുന്നു...!!!!


ഓടുക ...!!!




ഓടുക ...!!!

ഓടുക
ഓടുക
ഓടിക്കൊണ്ടേയിരിക്കുക

ഓടി തളര്‍ന്നാലും
താഴെ വീണാലും
ഓടിക്കൊണ്ടേയിരിക്കുക

നിങ്ങള്‍ ഓടിയില്ലെന്കില്‍
നിങ്ങളെ മറികടക്കാന്‍
നിങ്ങളെ ഓടിക്കാന്‍
ഒരുപാടുപേര്‍
കാത്തിരിക്കുന്നു .....!!!



ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ ....!!!




ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന്‍ ....!!!

ഞാന്‍
ഒരു കമ്മ്യൂണിസ്റ്റ്കാരന്‍.
എന്റെ ആശയങ്ങള്‍ക്ക്
നൂറ്റാണ്ട് പഴക്കമുള്ളതിനാല്‍
ഞാനും ഒരു പഴഞ്ജന്‍ ....!!!

ഞാന്‍
ഒരു കമ്മ്യൂണിസ്റ്റ്കാരന്‍,
ഇപ്പോള്‍ ജീവിക്കുന്നത്
ഈ കാലഘട്ടതിലായതിനാല്‍
ആധുനികതയ്ക്ക്
യോജിച്ചവന്‍

ഞാന്‍
ഒരു കമ്മ്യൂണിസ്റ്റ്കാരന്‍,
എന്റെ പാര്‍ട്ടിക്കുവേണ്ടി
ജീവനും ജീവിതവും കളഞ്ഞ
പട്ടിനിപ്പവങ്ങള്‍ക്ക് വേണ്ടി
ഗ്രാമങ്ങള്‍ തോറും
പാര്‍ട്ടി മണിമന്ദിരങ്ങള്‍
പണിതീര്‍ത്തു പ്രവര്‍ത്തിക്കുന്നവന്‍ ...!!!!

ഞാന്‍
ഒരു കമ്മ്യൂണിസ്റ്റ്കാരന്‍,
പണിയെടുത്തു തളര്‍ന്നു
അഷ്ട്ടിക്കു വകയില്ലാത്ത
എന്റെ സഖാക്കള്‍ക്ക് വേണ്ടി
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും
അമ്യൂസ്മെന്റ് പാര്‍ക്കുകളും
വാണിജ്യ സമുച്ചയങ്ങളും
ടെലിവിഷന്‍ ചാനലുകളും
പ്രവര്‍ത്തിപ്പിക്കുന്നവന്‍ ....!!!

ഞാന്‍
ഒരു കമ്മ്യൂണിസ്റ്റ്കാരന്‍,
എന്റെ പാര്‍ട്ടിക്ക്
വോട്ട് കിട്ടാന്‍
മുതലാളിമാര്‍ക്കും
മത മേലാലന്മാര്‍ക്കും
തീവ്രവാദികള്‍ക്കും
രാജ്യം എഴുതിക്കൊടുക്കുന്നവന്‍ ...!

ഞാന്‍
ഒരു കമ്മ്യൂണിസ്റ്റ്കാരന്‍,
കള്ളും
കന്ജാവും
ബോംബും
രാജ്യം തന്നെയും വിറ്റു
പാര്‍ട്ടിക്ക് പണമുണ്ടാക്കുന്നവന്‍ ....!!!

ഞാന്‍
ഒരു കമ്മ്യൂണിസ്റ്റ്കാരന്‍,
എന്റെ ജനങള്‍ക്ക്
അരിയും എണ്ണയും
വെള്ളവും വെളിച്ചവും
എനിക്ക് നല്‍കാന്‍ കഴിയാത്തതിന്
കേന്ദ്രതിനുമുന്പില്‍
സമര നാടകം കളിക്കുന്നവന്‍ ...!

ഞാന്‍
ഒരു കമ്മ്യൂണിസ്റ്റ്കാരന്‍,
എന്‍റെ പാര്‍ട്ടിക്കാരുടെ
കെടുകാര്യസ്ഥത മൂലം
കേടാകുന്ന രാജ്യത്തിന്റെ
സമ്പദ് വ്യവസ്ഥക്ക്
അമേരിക്കയെയും
അന്താരാഷ്ട്ര പ്രശ്നങ്ങളെയും
വാ തോരാതെ വിമര്‍ശിക്കുന്നവന്‍ ...!!!

ഞാന്‍
ഒരു കമ്മ്യൂണിസ്റ്റ്കാരന്‍,
എന്നെ വിമര്‍ശിക്കുന്നവരെയും
ഞാന്‍
ചെയ്യുന്നത്
തെറ്റാണെന്ന് പറയുന്നവരെയും
പാര്‍ട്ടി ശത്രുക്കളെന്നു പറഞ്ഞു
മണ്ടന്മാരായ അനികലെക്കൊണ്ട്
കൊന്നു തള്ളിക്കുന്നവന്‍ ...!!!

ഞാന്‍
ഒരു കമ്മ്യൂണിസ്റ്റ്കാരന്‍...!!!!

പഠനം ...!!!




പഠനം ...!!!

പഠിപ്പിക്കുക
എന്നത്
ഭാരിച്ച
ഉത്തരവാദിത്വമാണ് ...!

വര്ത്തമാനത്തിന്റെ
ഭാവിയുടെ
ജീവിതത്തിന്റെ
എല്ലാം
ഭാരിച്ച
ഉത്തരവാദിത്വം ....!

അപ്പോള്
പടിപ്പിക്കാലോ ....???

കരുണയുടെ നിറം ...!!!



കരുണയുടെ നിറം ...!!!

കരുണയുടെ നിറം
കറുപ്പാണത്രേ ...!

കറുപ്പ് ദുഖത്തിന്റെ പ്രതീകവും ...!

പക്ഷെ ദുഖിതരോട്
കരുണകാട്ടുമ്പോള്‍
കറുപ്പും വെളുപ്പാവില്ലേ ...???

ഒരായിരം ജന്മങ്ങള്‍ ...!!!



ഒരായിരം ജന്മങ്ങള്‍ ...!!!

ഉണര്‍ന്നുയര്‍ന്നു

അമര്‍ന്നെരിയാന്‍

അണയാതെ

കാത്തുവെക്കുന്ന

കൈത്തിരി
നാളംപോല്‍
ഇനിയും
കരുതിവെക്കുന്നു
ഒരായിരം ജന്മങ്ങള്‍ ...!!!

പൂക്കളിറുക്കാന്‍ ...!!!



പൂക്കളിറുക്കാന്‍ ...!!!

നാളെ പുലര്‍ക്കാലത്ത്
നേരത്തെയെണീറ്റു
എനിക്ക്
പൂക്കളിറുക്കാന്‍
പോകണം ..!

മുറ്റത്ത്‌ ഇപ്പോള്‍
പഴയ പൂക്കളൊന്നുമില്ല
വീടിനു പുറകില്‍
തൊടിയുമില്ല ...!

ഇഷ്ടമുള്ള പൂക്കളാണെങ്കില്‍
കിട്ടാനുമില്ല ...!

എങ്കിലും
നാളെ എനിക്ക്
തീര്‍ച്ചയായും പോയെ പറ്റു ..!

കാരണം
നാളെയാണ്
എന്റെ അച്ഛന്‍
മരിച്ച ദിവസം ...!!!

************



കരുണ ചെയ്യുവാന്‍ ...!!!



കരുണ ചെയ്യുവാന്‍ ...!!!

കരുണ ചെയ്യുവാന്‍
എന്തെ താമസം
എന്നെല്ലാവരും
ചോദിക്കുന്നു.

എല്ലാവരും
പറയുന്നതു
അവരവോട്
കരുണ കാട്ടുവാനാണ്

എന്നാല്‍ ഇവര്‍ക്കെന്താ
മറ്റുള്ളവരോട്
കരുണ കാട്ടിയാല്‍ ...????

മയില്‍‌പീലി ...!!!



മയില്‍‌പീലി ...!!!

ആര്ക്കും കൊടുക്കാതെ
ആരും കാണാതെ
എന്റെ മനസ്സില്‍
ഞാന്‍ ഒളിപ്പിച്ചുവെച്ച
എന്റെ മയില്‍പ്പീലി ...!!!

നനവാര്‍ന്ന ഓര്‍മ്മകളുടെ
നനുത്ത നൊമ്പരങ്ങളുടെ
കര്‍മ്മ ദോഷങ്ങളുടെ
കണീര്‍ കണങ്ങളുടെ
നീല മയില്‍‌പീലി ...!!!!

വായന ....!!



വായന ....!!

അറിവിന്‌
അഹത്തിനു
ആമോദത്തിനു
ആശയ്ക്ക് ....!!!

ഉണര്‍വിനു
ഉന്നതിക്ക്
ഊര്‍ജത്തിനു
ഊഷ്മലതയ്ക്ക് ...!!!

എന്നിട്ടും
പുസ്തകങ്ങള്‍ മാത്രം
അകാലചരമമടയുന്നു ....???

വട്ടം ...!!!



വട്ടം ...!!!

വട്ടം
വരച്ചു
വരച്ചു
വട്ടാകുന്നവന്‍
വട്ടന്‍ ....!!!

നീളത്തില്‍ / വട്ടത്തില്‍ ...!!!



നീളത്തില്‍ / വട്ടത്തില്‍ ...!!!

നീളത്തിലോടി
വട്ടത്തിലെതിയാല്‍
വട്ടം
നീളമാകുമോ
അതോ
നീളം
വട്ടമാകുമോ ...???

സ്വാഗതം ...!



സ്വാഗതം ...!

സന്ധ്യകള്‍
പൂക്കുന്ന
ഈ വാകമരചോട്ടിലേക്ക്
സുഹൃത്തേ
താങ്കള്‍ക്കും
സ്വാഗതം ...!

നമുക്കിവിടെ
സ്നേഹപൂര്‍വ്വം
സൌഹൃതം
പങ്കുവെക്കാം...!



കറി ....!!!



കറി ....!!!

ഒരു തക്കാളിയും
കുറച്ചു പരിപ്പും
ഉപ്പും മുളകും
ഉണ്ടെങ്കില്‍
നമുക്കൊരു കറിയുണ്ടാക്കാം ...!

എന്നാല്‍
അതുമാത്രമായി
നമ്മളെങ്ങിനെ കഴിക്കും ...!

ചോറും
പിന്നെ അതുവിളംപാന്‍
പിഞ്ഞാണവും ഇല്ലാതെ ...?

മരുഭൂമികള്‍ ....!!!



മരുഭൂമികള്‍ ....!!!

മരുഭൂമികള്‍
ഉണ്ടാകുന്നതു
മനസ്സിലെ
സ്നേഹമാകുന്ന
ഉറവകള്‍
മുഴുവനായും
വറ്റി വരണ്ടു
പോകുന്നത് കൊണ്ടാണെന്നാണ്
എന്റെ സുഹൃത്ത്
പറയുന്നതു ...!

അങ്ങിനെയെങ്കില്‍
ഇപ്പോഴുള്ള
മരുഭൂമികളൊക്കെ
എങ്ങിനെയുണ്ടായി ...???

ദാനം ...!!!



ദാനം ...!!!

താന്‍ ചോറുണ്ട്
തന്റെ അടിമയ്ക്ക്
കഞ്ഞിവെള്ളം
ദാനം കൊടുക്കുന്ന
യജമാനന്‍ അറിയുന്നില്ല
താന്‍ കഴിക്കുന്നത്
ചണ്ടിയും
തന്‍റെ അടിമ കഴിക്കുന്നത്
ഭക്ഷനവുമാനെന്നു !!!

ഹോളി ...!!!



ഹോളി
...!!!

ആകാശവും
ഭൂമിയും
വര്‍ണ്ണങ്ങള്‍ ചാലിച്ച് ഒരുങ്ങട്ടെ
മനസ്സില്‍
നിറങ്ങള്‍ നിറയട്ടെ
നമുക്കും ആഘോഷിക്കാം
വസന്തങ്ങളുടെ സ്നേഹക്കാലം ....!!!

സ്ത്രീ ...!!!



സ്ത്രീ ...!!!


മകളെ വില്‍ക്കുന്ന
അച്ഛനെ കുറിച്ചും
പെങ്ങളെ കാമിക്കുന്ന
ആങ്ങളയെ കുറിച്ചും
ആളുകള്‍ വാതോരാതെ
പറയുന്നതുകേട്ടു ...!!

അപ്പോള്‍
മകളെ കൂട്ടിക്കൊടുക്കുന്ന
അമ്മയെക്കുറിച്ചും
അനിയത്തിയെ ചതിക്കുന്ന
ചേച്ചിയെ കുറിച്ചും
എന്തെ ആരുമൊന്നും പറയുന്നില്ല ...???

സൗഹൃദം...!!!



സൗഹൃദം...!!!


ഒരു സൗഹൃദം
കാത്തു സൂക്ഷിക്കാന്‍
വളരെ എളുപ്പമാണ്

എപ്പോഴും എഴുതുകയോ
സമ്മാനങ്ങള്‍ അയക്കുകയോ
ഫോണ്‍ ചെയ്യുകയോ
ചെന്ന് കാണുകയോ
ഒന്നും ചെയ്യേണ്ടതില്ല ...!

അവര്‍ക്കായി
വളരെ കുറച്ചു സ്നേഹം
മനസ്സില്‍ കരുതുക ...!

അത്രയെങ്കിലും ചെയ്യാതെ
എങ്ങിനെയാണ്
നമുക്കവരുടെ
സുഹൃത്താണെന്ന്
പറയാനാവുക ...???

അറിവ് ...!!!



അറിവ് ...!!!

എറിയാന്‍ അറിയുന്നവന്
ദൈവം വടികൊടുക്കില്ല
എന്നാണ് നാട്ടുകാര്‍ പറയുക

എന്നാല്‍
വടിയുണ്ടായിട്ടും
എറിയാന്‍ അറിഞ്ഞിട്ടും
എറിയാത്തവരുടെ കാര്യമോ ...???

കാമുകി ....!!!



കാമുകി ....!!!

കാമുകന് വേണ്ടത്
നിഷ്കാമ
കാമം അല്ലെന്നു അറിഞ്ഞിട്ടും
പിന്നെയും കാമിക്കുന്ന
കാമുകിയെ
എന്ത് ചെയ്യണം ...???

എന്റെ അമ്മക്ക് ...!!!



എന്റെ അമ്മക്ക് ...!!!


നേരം നന്നേ പുലരുന്നെയുള്ളൂ
കണ്പീലികള്‍
പരസ്പരം പുണര്‍ന്ന്
ഇക്കിളി കൂട്ടുന്നു ...
വല്ലാത്ത കുളിര് ....!

അമ്മയുടെ
അമ്മിഞ്ഞകള്‍ക്കിടയില്‍
മുഖം ചേര്‍ത്ത് ഉറങ്ങുവാന്‍
വല്ലാത്ത കൊതി.....!

ഏട്ടന് ഉറങ്ങുമ്പോള്‍
കാലുകള്‍ എപ്പോഴും
എന്റെ മേല്‍
കയറ്റി വെക്കണം .
ഞാനൊരു
കൊച്ചു കുഞ്ഞാനെന്നു
എട്ടനൊരു വിചാരവും ഇല്ല ...!

ഏട്ടനിപ്പോ പോയിട്ടുണ്ടാകും
അച്ഛന്റെ കൂടെ
എന്നത്തേയും പോലെ
സ്കൂളിലേക്ക് .
ഞാനൊരിക്കലും പക്ഷെ
അവര്‍ പോകുന്നത്
കാണാറേഇല്ല ...!

അമ്മയുടെ പിറു പിറു ക്കലുകള്‍
കേള്‍ക്കാനുണ്ട്
ഇനി പരിഭവങ്ങളുടെയും
പരാതി കളുടെയും
ഭാണ്ട മിറക്കാന്‍ തുടങ്ങും
പിന്നെ വാരിവലിച്ചു
എന്നെ തോളത്തിട്ടു
ഒരൊറ്റ ഓട്ടമാണ്
ചേച്ചിയുടെ വീട്ടിലേക്കു ...!

അവിടെ ഒരുമൂലക്കിട്ടു
ഓഫീസില്‍ എത്താനുള്ള ഓട്ടത്തില്‍
എന്നെയൊന്നു നോക്കാന്‍ പോലും
അമ്മ നില്‍ക്കാറില്ല .
വെറും നാലുമാസമാണ്
എന്റെ പ്രായമെന്നു പോലും
അമ്മ മറക്കുന്ന പോലെ ...!!!

അതെ
അമ്മയ്ക്കും
അച്ഛനും
ഓടാന്‍ മാത്രമേ സമയമുള്ളൂ ..
എന്റെയും ഏട്ടന്റെയും
ജീവിതം സുരക്ഷിതമാക്കാന്‍
പണമുണ്ടാക്കാനുള്ള ഓട്ടം ...!!!

ഒന്ന് സ്നേഹിക്കാതെ
ഒന്ന് തലോലിക്കാതെ
അമ്മയുണ്ടാക്കുന്ന പണം
ഞങ്ങളെ എങ്ങിനെയാണാവോ
സുരക്ഷിതരാക്കുന്നത് ...???

യാത്ര ...!!!



യാത്ര ...!!!


ഭാണ്ടതിനു
പിന്നെയും
പിന്നെയും
എങ്ങിനെയാണ് കനം കൂടുന്നത്
ഇതില്‍ എല്ലായ്പോഴും
ഞാന്‍ മാത്രമായിരുന്നിട്ടും ...!

നാളെ എന്നത്
ഓര്‍മ്മയില്‍ പോലുമില്ലാതിരുന്നിട്ടും
ഇന്നെങ്കിലും എന്നതും
ഇപ്പോള്‍ മരീചികയാകുന്നു ..!

തോളിനു ഇപ്പോള്‍
വേദനയില്ലാതായിരിക്കുന്നു
വയറൊട്ടിയൊട്ടി
കുട്ടികളുടെയും ഭാരം
കുറഞ്ഞതാകാം ..

അതുമല്ലെങ്കില്‍
യാത്രയുടെ
അന്ത്യമാകുന്നതോര്‍ത്തു
തോളുകള്‍ ബലം വെച്ചതുമാകാം ...!

ഇനി...???



പട്ടികള്‍...!!!



പട്ടികള്‍...!!!

പട്ടികളെ എനിക്ക്
വല്ലാത്ത പേടിയാണ്
ചിലവ കുരക്കും
ചിലവ കടിക്കും
കുരക്കുന്നവ കടിക്കില്ലെന്നും
കടിക്കുന്നവ കുരക്കില്ലെന്നും
ആര്‍ക്കും ഒരു ഉറപ്പുമൊടില്ലതാനും....!!!

ഇസ്മൈലും
ആന്റപ്പനും
എന്റെ മുന്നിലെ
പേ പിടിച്ച
ദുസ്വപ്നങ്ങള്‍ ആണ് ...!

നിര്‍ത്താതെ കുരക്കുമ്പോഴും
പമ്മിയെത്തി കടിക്കുമ്പോഴും
പട്ടികളെ
തിരിച്ചൊന്നും
എനിക്കും ചെയ്യാനാകുമായിരുന്നില്ല ...!

അവയെ കാണുമ്പോള്‍ തന്നെ
എന്നിലിപ്പോള്‍
വല്ലാതെ ഭയം നിറയാന്‍ തുടങ്ങുന്നു ...!

മൌനം ...!!!



മൌനം ...!!!

മൌനത്തിന്റെ
ഗന്ധം
കരുപ്പാനെന്നും
അതിനു
ഒരു കൊടുങ്കാറ്റിന്റെ
ആര്‍ജ്ജവം ഉണ്ടെന്നും
ഞാനറിയുന്നു ...!

ആ മൌനത്തില്‍
എന്നെന്നും
അലിയിച്ച് ഇല്ലാതാവാന്‍
വൃഥാ
ഒരു ശ്രമം കൂടി ...!

അല്ലെങ്കില്‍
മൌനത്തിനു മുന്നിലെ
മഹാ പ്രളയതിലെങ്കിലും
ഞാനൊന്നോലിച്ചു പോയെങ്കില്‍ ...!!!




പറവ...!



പറവ...!

ചിറകടിച്ചു
ചിറകടിച്ചു
പക്ഷികള്‍
പറക്കുന്നു

ചിരകടിക്കാതെയും
പക്ഷികള്‍
പറക്കുന്നു

പിന്നെന്തിനാണ്
പക്ഷികള്‍ക്ക്
ചിറകുകള്‍ ...???

യാത്ര ...!!!



യാത്ര ...!!!


നിലാവിന് പോലും
ചോരയുടെ മണമുള്ള
കറുത്ത രാത്രി ...!

പ്രണയിനിയായി
നിറഞു പെയ്യേണ്ട മഴാ
അപ്പോള്‍
ആരോടോ ഉള്ള വാശി തീര്‍ക്കാന്‍
തകര്‍ത്തു പെയ്യുന്നു ...!

അവള്‍
എന്റെ കയ്യും പിടിച്ചു
പേടിച്ചരണ്ടു
ചുരുണ്ടു കൂടി
ഒപ്പം ...!

നെഞ്ചില്‍
ആദ്യത്തെ ഇടിവെട്ടിയത് മാത്രം
നല്ല ഓര്‍മ്മയുണ്ട് ...!

അത്
സ്വന്തം അമ്മയുടെ
കയ്യുകൊണ്ടുതന്നെ ആകുമ്പോള്‍
മറക്കുന്നതും എങ്ങിനെ ...!

പിന്നെയുള്ള
വെട്ടലുകള്‍ക്കും
കുതലുകള്‍ക്കും
വേദനിപ്പിക്കാനുള്ള
ശക്തി പോരായിരുന്നു ...!

പിന്നെ
ജീവിതത്തിന്റെ
പുതിയ ജന്മം തേടി
പുറത്തിറങ്ങുമ്പോള്‍
കണ്ണുകളിലും
നിറഞ്ഞ
ഇരുട്ട് മാത്രം ...!!!

ആഗ്രഹം...!!!



ആഗ്രഹം...!!!

പിന്നെയും
പിന്നെയും
അവശേഷിപ്പിന്റെ
ആവേശവുമായി
അവ...!

ഇന്നലെ വരെ
ഇല്ലാതിരുന്നതിന്
ഇന്നും കൂടി
മതിയാകാതെ ...!

നാളെ
ഇനിയും ഇനിയുമെന്തെന്നു
വ്യാകുലതകളോടെ
വ്യഥകളോടെ ..!

അപ്പുറവും
ഇപ്പുറവും
പരവശതയോടെ
തിരയുമ്പോഴും
തന്നില്‍
തൃപ്തിയാകാതെ ...!

ഒന്ന് പത്തായും
പത്തു നൂറായും
നൂറ് ആയിരമായും
കവിക്ക്‌
ഭാവനയില്‍ പോലും
കാണാനുമാകാതെ ....!!!

വീണ്ടും ....!!!



വീണ്ടും ....!!!


ഈ വസന്തത്തിലെ
പൂക്കളുടെ
പുഞ്ചിരിക്കു പുറകില്‍
വരള്‍ച്ചയുടെ
പൊരുതികളുടെ
ഒരു മഹാ കാലം കൂടി
കടന്നു വരാനുണ്ടെന്ന്
അറിഞ്ഞിട്ടും
ഞാന്‍ മാത്രം
ഒന്നും കരുതിയില്ല ...!

വറുതിയുടെ
മഹാമാരിക്കുശേഷം
തളിര്‍ത്തു
മൊട്ടിട്ടു പൂവിട്ട
ഈ പൂക്കളുടെ
സുഗന്ദത്തില്‍
ഞാന്‍ ചിലപ്പോള്‍
എന്നെത്തന്നെ
മറന്നതാകാം ...!

അതുമല്ലെങ്കില്‍
വിശപ്പിന്റെ
ദൈന്യതയില്‍ നിന്നു
ഉയിര്‍ക്കൊണ്ട
ഈ പൂക്കളെ
ഒരാവേശത്തോടെ
കാതുവെക്കാന്‍
വാശി തോന്നിയതുമാകാം ...!

അതെന്തുമായാലും
ഇനിയും കടന്നെത്തുന്ന
ആ വറുതിയില്‍ എരിയാന്‍
ശൂന്യമായ പത്തായവുമായി
ഞാനിനി എന്തുചെയ്യും ...???

ആരാമം ....!!!



ആരാമം ....!!!

വരിക
വസന്തങ്ങള്‍
ഒഴിഞ്ഞു പോയ
ഈ ആരാമതിലേക്ക് ....!!!

ഇവിടെ
വിരിയുന്ന
രക്ത പുഷ്പങ്ങളുടെ
മരണ ഗന്ധം
ആസ്വദിക്കാന്‍ .....!

ഒരിക്കല്‍
ഞാന്‍ എന്‍റെ
ജീവനും
ജീവിതവും നല്‍കി
നട്ടു വളര്‍ത്തിയ
എന്‍റെ ആരാമം ...!

പൂക്കളെ തേടിയെത്തുന്ന
പൂമ്പാറ്റകളുടെയും
പൂമ്പൊടി തേടിയെത്തുന്ന
വണ്ടുകളുടെയും
വാസസ്ഥാനം ....!

ഇപ്പോള്‍
എല്ലാം കഴിഞ്ഞിരിക്കുന്നു ...!
എന്നിട്ടും
കാവലായി
ഞാന്‍ മാത്രം ....!
ഇനിയും ഈ ചെടികളില്‍
പൂ വിരിയുന്നതും കാത്ത് ....!!!

കാളിന്ദി ...!!!



കാളിന്ദി ...!!!

പത്തികളില്‍
ആഞ്ഞ്‌ആഞ്ഞ്‌ ചവിട്ടി
പതം വരുത്തിയിട്ടും
പത്തു തലകളിലെയും
കൊഴിയാത്ത
വിഷപ്പല്ലുകളുമായി
കാളിയന്‍
പിന്നെയും ഫണം വിരിക്കെ
നോവുന്ന കാലുകളില്‍
നിസ്സഹായതയുടെ
വേദനയൊളിപ്പിച്ച്
വീണ്ടുമൊരു കൃഷ്ണ പക്ഷം ...!

കാളിയന്‍മാര്‍
ഒന്നല്ല
ഒരായിരതിലുമേറെയായി
പെറ്റു പെരുകി
കാളിന്ദികളില്‍
വിഷം കലര്‍തവെ
ഇരു കരകളിലും
കവിഞ്ഞൊഴുകി
വിഷം
നീരിന്‍റെ വറ്റാത്ത
ഉറവകളില്‍
ഊറവെ
കൃഷ്ണാവതാരങ്ങള്‍
പിന്നെയും
പോരാതെയാകുന്നു ...!!!

നന്മകള്‍ ...!!!



നന്മകള്‍ ...!!!

ഒരുപാട്
സ്വപ്നങ്ങളും
മോഹങ്ങളും
നിറഞ്ഞു
കവിഞ്ഞ് ഒഴുകുമ്പോള്‍
മനസ്സിലെ
നന്മകള്‍
അവയ്ക്കൊപ്പം
ഒഴുകിയൊലിചു
ഇല്ലാതെ യാകാതെ
അകത്തളങ്ങളില്‍
വിശ്വാസം കൊണ്ട്
ഒരു ചിറ കെട്ടുക ...!!!

നേര്‍രേഖകള്‍ ....!!!



നേര്‍രേഖകള്‍ ....!!!

കഴ്ചയിലെങ്ങും
കൂട്ടിമുട്ടാതെ
നേര്‍രേഖകള്‍ ...!

കാഴ്ച തുടങ്ങുന്നിടത്ത്
രേഖകള്‍
തുടങ്ങുമ്പോള്‍
കാഴ്ച്ചയുടെ
അപ്പുറത്തും
രേഖകള്‍
സമാന്തരമാകുന്നത്
എങ്ങിനെ ...!!!


മുള്ളുകള്‍ ....!!!



മുള്ളുകള്‍ ....!!!

മുള്ളുകള്‍ക്കിടയില്‍
ഒരു പഴം
പഴുത്ത
മധുരമുള്ള പഴം ....!

മുള്ളുകള്‍ക്ക്
പുറത്ത്
പഴുക്കാത്ത
ചവര്‍പ്പുള്ള പഴം ....!

പഴം വേണ്ടാതവര്‍ക്ക്
മുള്ളിന്റെ കുത്ത് കൊള്ളാം
മുള്ളു വേണ്ടാതവര്‍ക്ക്
പഴവും തിന്നാം ...!!!

കണ്ണാടിയിലെ കാഴ്ച ...!!!



കണ്ണാടിയിലെ കാഴ്ച ...!!!

കണ്ണാടിയില്‍
ഞാന്‍
എപ്പോള്‍ നോക്കുമ്പോഴും
എനിക്ക് കാണാനാകുന്നത്
എന്റെ രൂപം മാത്രം ...!

ഞാന്‍ കരുതിയത്‌
ഇത് എന്റെ മാത്രം
കുഴപ്പമാണെന്നാണ്
പക്ഷെ
ചോദിച്ചപ്പോഴാണ് അറിയുന്നത്
എല്ലാവര്ക്കും
അങ്ങിനെത്തന്നെ എന്ന് ...!

ഇതെന്തു മറിമായം ...???

മനസ്സ് നിറയെ ....!

മനസ്സ് നിറയെ ....!

എങ്കിലും
എനിക്കുമാത്രം
നിറയെ
മനസ്സും
അതില്‍ അതിനേക്കാള്‍ നിറച്ചു
സ്നേഹവും മാത്രം ...!

പിന്നെയും
കാത്തിരിക്കുന്ന
പ്രതീക്ഷകള്‍ക്ക്
അല്പായുസ്സും ...!

പ്രാണനും
പ്രണയവും
സമമെന്നു
ആരാണ് പറഞ്ഞത് ...!

ഇനി
പ്രാണനില്ലാത്ത
പ്രണയങ്ങള്‍ക്കും
ജീവിതം ബാക്കി ....!!!

എന്‍റെ, നിന്‍റെയും ...!!!

എന്‍റെ, നിന്‍റെയും ...!!!

ചന്ദ്രനുദിക്കുന്നു
പടിഞ്ഞാറ്
അല്ലെങ്കില്‍
കിഴക്കിലൊരു
ചുവന്ന സൂര്യന്‍

അത് എനിക്കായോ
അതോ നിനക്കായോ
അറിയില്ല ....!

എങ്കിലും
സൂര്യനുദിക്കുന്നു
ചന്ദ്രനും ...!

ഇന്നും
നാളെയും
മറ്റന്നാളും ...!!!

അറിയാതെ ......!!!




അറിയാതെ ......!!!

ഇന്നുമാത്രമായി
ഒരുകുത്തിവരക്ക്
ഒട്ടും പ്രസക്തിയില്ലെങ്കിലും
ഞാനും കുറച്ചൊക്കെ
കുതിവരക്കാമെന്ന് വെക്കുന്നു .....

ഒന്നുമില്ലെങ്കിലും
മറ്റുള്ളവരെ
വെറുതെ ബുദ്ധിമുട്ടിക്കുകയെങ്കിലും
ചെയ്യാമല്ലോ .. .. .. .. ..!!!

ഞാനുമൊന്നു എഴുതിത്തുടങ്ങട്ടെ ...!!!




ഞാനുമൊന്നു എഴുതിത്തുടങ്ങട്ടെ ...!!!

പ്രിയപ്പെട്ട വിരല്തുമ്പുകലേ

നിങ്ങളീ പെനയോന്നുപിടിക്കുമോ
ഞാനുമൊന്നു എഴുതിത്തുടങ്ങട്ടെ

ആര്‍ക്കുവേണ്ടിയെന്നു
ചോദിക്കരുത് ... ..
എന്തിന് വേണ്ടിയെന്നും .. ..

അല്ലെങ്കില്‍ ആ ചോദ്യം തന്നെ
എന്റെ എഴുത്ത് അവസാനിപ്പിച്ചേക്കാം

ഇവിടെ എല്ലാവരും എഴുതുന്നത്
മറ്റുള്ളവര്‍ക്കുവേണ്ടി എങ്കിലും
എനിക്കതിനു കഴിയില്ല

ഞാന്‍
എനിക്കുവേണ്ടിയെന്കിലും
എഴുതാന്‍ തുടങ്ങാതെ
എങ്ങിനെ മറ്റുള്ളവര്‍ക്ക് വേണ്ടി
എഴുതും .. .. .. !!!


ഞാന്‍...!!!




ഞാന്‍...!!!

വലുതായി ചിന്തിക്കാനും
വലിയ വാക്കുകള്‍
സംസാരിക്കാനും
വലുതായി പ്രവര്‍ത്തിക്കാനും
എനിക്കറിയില്ല

എന്തുകൊണ്ടെന്നാല്‍
ഞാനൊരു ചെറിയ മനുഷ്യനാണ്
അതുകൊണ്ടുതന്നെ
എന്റെ പ്രവര്‍ത്തനങ്ങളും
വളരെ ചെരുതയിതന്നെയിരിക്കുന്നു ....!!!

വിവാഹം...!!!




വിവാഹം...!!!

നാളെ അഭിയുടെ വിവാഹമാണ്
ഒരുപാടു നാളായി
അവന്‍ കാത്തുകാത്തിരുന്ന
അവന്റെ വിവാഹം

എന്റെ വിവാഹത്തിന്
അവനായിരുന്നു
ആദ്യവസാനമെന്നതുകൊണ്ടല്ലെങ്ങിലും
എനിക്കും അവന്റെ വിവാഹത്തിന്
പോകണമെന്നുണ്ട്

എനിക്ക് നാളെയോരുധിവസം
അവധിയെടുക്കാന്‍ ഭുധിമുട്ടില്ല
നാളെ പ്രധാനപ്പെട്ട
മട്ടുപരിപടികളും ഇല്ലതന്നെ

അവന്റെ വിവാഹ സമ്മാനമായി
ഞാന്‍ കൊടുത്തത്
അവന്റെ ആഗ്രഹപ്രകാരമുള്ള
അവനുള്ള താലിമാല
തന്നെയാണ്

പക്ഷെ .. .. ..

എന്നിട്ടും ഞാനെങ്ങിനെ
അവന്റെ വിവാഹത്തിന് പോകും
അവന്‍ വിവാഹം കഴിക്കുന്നത്‌
ഞാനൊരിക്കല്‍ ഇഷ്ട്ടപ്പെട്ടുപെക്ഷിച്ച
എന്റെ പെന്കുട്ടിയെയല്ലേ ........!

ഇന്നലെ ...!!!




ഇന്നലെ ...!!!

രാത്രി

ഒരുപാടൊന്നും വൈകിയിട്ടുണ്ടാവില്ല
അപ്പോഴാണ് ഞാനക്കാര്യം ഓര്‍ത്തത്‌ തന്നെ
ഇന്നായിരുന്നു
എന്റെ പ്രിയതമയുടെ
പിറന്നാള്‍ .....

വയസ്സ് എത്രയായാലും
എന്റെ ഒരു പിറന്നാള്‍ സമ്മാനത്തിനു
അവള്‍ എന്നും കാത്തിരിക്കുമായിരുന്നു

അതുകൊണ്ട് തന്നെ
എന്തെങ്കിലും എപ്പോഴും ഞാനവള്‍ക്ക്
കരുതാരുമുണ്ടായിരുന്നു

ആഴ്ചകള്‍ക്ക് മുന്നേ തന്നെ
ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയെന്നാലും
ആരോടെന്നില്ലാതെ
അവളതു പറഞ്ഞുകൊണ്ടുനടക്കും

എന്നിട്ടും ഞാനത്
ഇപ്രാവശ്യം മറന്നു പോയി
ഇനി .......????

പനിനീര്‍പ്പൂ...!!!



പനിനീര്‍പ്പൂ...!!!

അവള്‍ക്ക്
പനിനീര്‍പ്പൂക്കള്‍
ഒരുപാടിഷ്ട്ടമായിരുന്നു

അതുകൊണ്ടുതന്നെ
അവളെ സന്തോഷിപ്പിക്കാന്‍
ഞാനിന്നൊരു
പനിനീര്‍പ്പൂ വാങ്ങാമെന്നു വെച്ചു

എന്റെ ഗ്രാമത്തില്‍
അതിനൊരു ഷോപ്പില്ലാതതിനാല്‍
ഞാന്‍ പട്ടണത്തിലേക്ക് തിരിച്ചു

ബസ്സില്ലാത്തതിനാല്‍
ഞാനൊരു
ഓട്ടോ പിടിച്ചാണ് പോയത്

പട്ടണത്തിലെത്തി
പൂക്കട തിരയുംപോഴാനരിയുന്നത്
ഇന്നു ഹര്ത്താലാനെന്നു

ഇനിയിപ്പോ
ഞാനെങ്ങിനെ
ഒരു പനിനീര്‍പ്പൂവില്ലാതെ
എന്റെ പ്രിയതംയുടെയടുത്ത്തെത്തും ?