Sunday, November 30, 2008

എന്നിട്ടും, നിങ്ങളെന്തു നേടുന്നു ....???




എന്നിട്ടും നിങ്ങളെന്തു നേടുന്നു ....???


വയ്യ ....!!!

വയ്യ
എനിക്കെന്റെ
കണ്ണുകള്‍ തുറന്നു പിടിക്കാന്‍
കാതുകള്‍ കൂര്‍പ്പിക്കാന്‍
കൈവിരലുകള്‍ വിടര്‍ത്താന്‍

എങ്ങും
എനിക്ക് കേള്‍ക്കവുന്നത്
എന്റെ സഹോദരരുടെ
വിലാപങ്ങള്‍ മാത്രം

എങ്ങും
എനിക്ക് കാണാവുന്നത്‌
എന്റെ സഹോദരരുടെ
കബന്ദങ്ങള്‍ മാത്രം

എന്റെ സഹോദരര്‍
അവര്‍ വെറും മനുഷ്യര്‍ മാത്രമായിരുന്നു
സായാഹ്ന സൂര്യനെ യാത്രയാക്കി
ആകാശ ചെരുവിലെ
നക്ഷത്രങ്ങളെയും നോക്കി
ചന്നം പിന്നം നടന്നിരുന്നവര്‍

കുട്ടികളുടെ കയ്യുംപിടിച്ചു
കടലകൊരിച്ചു നടന്നവര്‍

മകളുടെ പാവക്കുട്ടിക്ക്‌
ഉടുപ്പ് തുന്നിയിരുന്നവര്‍

മകന്റെ കേടായ വണ്ടിച്ചക്രം
മാറ്റിയിട്ടിരുന്നവര്‍

പ്രിയതമയുടെ കാതില്‍
കിന്നരമോതിയിരുന്നവര്‍

അമ്മയുടെ മടിയില്‍
തലചായ്ചിരുന്നവര്‍

വെറുതെ
സ്വപ്നം കണ്ടു നടന്നിരുന്നവര്‍

..............

എനിക്ക് നഷ്ട്ടപ്പെട്ടത്‌
ഇവരെയൊക്കെയാണ്‌

ഒന്നുമറിയാത്ത
പട്ടിണിപ്പാവങ്ങള്‍ ...!!!

ഇവര്‍
ആരുടെ ശത്രുക്കലായിരുന്നെന്നു
എനിക്കെന്നല്ല
അവര്‍ക്കുപോലും അറിയില്ല

ഇവരുടെ രാഷ്ട്രീയവും
ഇവരുടെ ജീവിതവും
ഇവരുടെ
കുടുമ്പം മാത്രമായിരുന്നു

എന്നിട്ടും
നിങ്ങളവരെ
നിഷ്ക്കരുണം
അരിഞ്ഞ് വീഴ്ത്തി

അവരുടെ ദീനരോടനങ്ങല്‍ക്കുമേല്‍
നിങ്ങള്‍ ആഹ്ലാദ നൃത്തം ചവിട്ടി

അവരുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ
ചിറകുകള്‍ നിങ്ങലരിഞ്ഞു വീഴ്ത്തി

.........


എന്നിട്ടും
നിങ്ങള്‍
അല്ലങ്കില്‍ അവര്‍
എന്ത് നേടുന്നു ...???????




9 comments:

ബഷീർ said...

കൊല്ലപ്പെടുന്നവറിയുന്നില്ല. എന്തിനാണു ഞങ്ങള്‍ കൊല്ലപ്പെട്ടതെന്ന്. കൊല്ലുന്നവനറിയില്ല. എന്തിനാണു ഞാന്‍ കൊന്ന് തള്ളിയതെന്ന്.. ആ ഒരു അവസ്ഥയിലായിരിക്കുന്നു.

OT
ബാക്കി പോസുകള്‍ പിന്നെ വായിക്കുന്നതാണ്

ശ്രീ said...

എന്തു ശത്രുതയുടെ പേരിലാണോ ഇവരെയൊക്കെ ഇങ്ങനെ കൂട്ടക്കൊല ചെയ്യുന്നത്?

മാളൂ said...

തീക്ഷ്ണ്‍മായാ പ്രതികരണം
നല്ല കവിത..t

വരവൂരാൻ said...

ശക്ത്മായ വരികൾ ആശംസകൾ

Ranjith chemmad / ചെമ്മാടൻ said...

വിഹ്വലമാണ് ഈ ആകുലതകള്‍!!!
പങ്ക് ചേരുന്നു....

Renjith Unni Nair said...

Suretta...!!!!!

Suresh Kalathil said...

Ashamsakal.

Sudhi ( The cinematographer ) said...

Nannayirikkunnu, Suretta.

YearYear0000 said...

Best wishes Surettan.