Sunday, October 18, 2009

പകുതി ...!!!




പകുതി ...!!!

ഇന്നു ഞാന്‍
തീരുമാനിച്ചിരിക്കുന്നു
എന്റെ പകുതി
പകുത്തു നല്‍കുവാന്‍

ആര്‍ക്കുവേനമെന്നെനിക്കറിയില്ല
ആര്ക്കെന്കിലും
എന്തിനെന്കിലും
വേണ്ടിവരുമോയെന്നും

എങ്കിലും
ഞാന്‍ എന്റെ
തീരുമാനത്തില്‍ തന്നെ
ഉറച്ചുനില്‍ക്കുന്നു

എന്റെ
അമ്മ പെങ്ങന്മാരേയും
എന്റെ
ചിന്തകളെയും

ഞാന്‍ പോലുമറിയാതെ
ആരൊക്കെയോ
പണ്ടേ വിറ്റുപോയിരുന്നു

എന്റെ മണ്ണും
എന്റെ ജലവും
എന്റെ വായുവും
എന്റെ ആകാസവും
പണ്ടേ ഞാന്‍ തന്നെ
വിറിരുന്നു

ഇനി
അവശേഷിക്കുന്നത്

ഞാന്‍ മാത്രം

എനിക്കെന്റെ
പാപങ്ങളുടെ
ഫലമാനുഭവിക്കാന്‍
പിന്നെയും കുറച്ചുകൂടി
ജീവിക്കെണ്ടാതുകൊണ്ട്
ഞാന്‍ ഇപ്പോള്‍
എന്റെ മറ്റേ പകുതി
വില്‍ക്കാന്‍ തീരുമാനിക്കുന്നു .....


No comments: