Sunday, October 18, 2009

എന്റെ ബാല്യം ...!!!

എന്റെ ബാല്യം ...!!!

താഴെ
പാഞ്ഞു പോകുന്ന വാഹനങ്ങള്‍
എത്ര മാത്രം ചെറുതാണ് ...!
ഉറുമ്പുകള്‍ അരിച്ചു നീങ്ങും പോലെ ...!

അവിടെ
ആ ബാല്‍ക്കണിയില്‍
പറന്നിറങ്ങുന്ന പ്രാവിന്‍ കൂട്ടങ്ങള്‍
അവയുടെ കുഞ്ഞുങ്ങളുടെ വായില്‍
വെച്ച് കൊടുക്കുന്ന ആഹാര തുണ്ടുകള്‍
അവ
എത്ര സ്വാദോടെയാണ്
നുണഞ്ഞു ഇറങ്ങുന്നത് ...!

അമ്മ വായില്‍ വെച്ചുതരുന്ന
ആഹാരത്തിനു
നല്ല സ്വദായിരിക്കും അല്ലെ ...?

ഈ ജനല്‍ കന്പികള്‍
അല്പം കൂടി അകന്നിരുന്നെങ്കില്‍
ആ ചെടി തുമ്പിലെങ്കിലും
ഒന്നെത്തി പിടിക്കാമായിരുന്നു ...?

അവിടെ
ആ വീട്ടിലെ കുട്ടിയെ മാത്രം
ഇന്ന് കണ്ടതേയില്ല
അതിന്റെ അമ്മ
അതിനെ തോളിലെടുത്തു
പാടി ഉറക്കിയിട്ടുണ്ടാകും ...!

അല്ലെങ്കില്‍
എന്നത്തേയും പോലെ
ഇന്നും അവനെന്നെ നോക്കി
ചിരിക്കേണ്ട്തായിരുന്നു...!

സമയം
എത്രയായി ആവോ
അമ്മയും അച്ഛനും വരാന്‍
ഇനിയും
ഒരുപാട് സമയം ഉണ്ടാകും ...!

ചൂചിയൊഴിചു നനഞ്ഞ
ട്രൌസര്‍ ഉണങ്ങിയിരിക്കുന്നു
വല്ലാതെ ദാഹിക്കുന്നുണ്ട്‌...
വെള്ളം പക്ഷെ
ബോട്ടിലില്‍ എടുത്തുവെച്ചത്‌
തട്ടിപോയില്ലേ
ഇനിയെന്ത് ചെയ്യും ...?

ഇനിയെന്തായാലും
അവര്‍ വരട്ടെ
അതുവരെ
ഒന്ന് മയങ്ങാം ...!

അടച്ചിട്ടിരിക്കുന്ന
ഈ ഫ്ലാറ്റില്‍
ഒറ്റക്കിരിക്കുന്ന ഞാന്‍
അല്ലാതെന്തു ചെയ്യാന്‍ ...???

No comments: