Sunday, October 18, 2009

മണ്ണ് ...!!!




മണ്ണ് ...!!!

എന്റെ
അച്ചനെനിക്കുതന്ന
എന്റെ
ഒരുപിടി മണ്ണ്

ഞാന്‍
കളിച്ചുവളര്‍ന്ന
എന്റെ സ്വന്തം
ഒരുപിടി മണ്ണ്

എനിക്ക്
ബാക്കിയാകുന്ന
എന്റെ
അവകാസം

ആര്‍ക്കുമില്ലാതെ
ഞാന്‍ മാത്രം
കാത്തുവെക്കുന്ന
എന്റെ സ്വന്തം

എന്റെ
യാത്രകല്‍ക്കവസാനമായി
എനിക്ക് വിശ്രമിക്കാന്‍
ഞാന്‍ കരുതിവെച്ച
എന്റെ മണ്ണ്

എന്നിട്ടും
അവര്‍ക്കുവേണ്ടത്
അതുമാത്രം

അവര്‍ക്കതില്‍
മണിമാളിക കെട്ടണം
അവര്‍ക്കതില്‍
അവകാശങ്ങള്‍
നാട്ടണം

അവര്പരയുന്നു
അത് അവര്‍ക്കുവേനമെന്നു
എന്റെ അനുമതിയില്ലാതെയും
അത് കവര്‍ന്നെടുക്കാന്‍
അവര്‍ക്കകുമെന്നു

അപ്പോള്‍
എന്റെ മണ്ണെവിടെ
എന്റെ സ്വന്തമെവിടെ
ഞാനിനി എവിടെയനോന്നടങ്ങിയോടുങ്ങുക ........

No comments: