Sunday, October 18, 2009

അമ്മ ...!!!

അമ്മ ...!!!

എന്തൊരു ഒട്ടമാണിത്
ഈ അമ്മ എപ്പോഴും ഇങ്ങിനെയാണ്‌
താന്‍ വലിയ കുട്ടിയായി
എന്നറിഞ്ഞ അന്നുമുതല്‍
തുടങ്ങിയതാണ്‌
ഈ ഓട്ടം ...!

തന്റെ കയ്യും പിടിച്ചുള്ള
ഓട്ടത്തിനിടയില്‍
അമ്മ തിരിഞ്ഞൊന്നു നോക്കി ..
തീക്ഷ്ണമായ
ആ നോട്ടത്തിനു പിന്നിലെ
ദയനീയത,
നിസ്സഹായത
തനിക്ക് ഇപ്പോള്‍ മനസ്സിലാകും ...!

അമ്മ ...
വയ്യാതായിരിക്കുന്നു
ഓടി ഓടി ...
വല്ലാതെ കിതക്കാനും
തുടങ്ങിയിരിക്കുന്നു ...!

എന്നിട്ടും
എപ്പോഴും
അമ്മയുടെ കൈക്കുള്ളില്‍
തന്റെ വിരലുകളുന്ടെന്നു
ഉറപ്പു വരുത്തിക്കൊന്ടെയിരിക്കും...!

രാത്രിയുടെ ഭീകരതയില്‍
അമ്മ ഞെട്ടിയുണരുന്നതും
പകലിന്റെ കപടതയില്‍
അമ്മ വിഹ്വലയാകുന്നതും
താനെപ്പോഴും അറിയുന്നു ...!

തന്റെ സ്വന്തം വീട്ടില്‍
പാഠശാലയില്‍
വഴിയൊരത്തു
അയല്‍പക്കങ്ങളില്‍ ....!

ബന്ധങ്ങളിലും
സൌഹ്രുദങ്ങളിലും
ഒളിഞ്ഞിരിക്കുന്ന
പൈശാചികത മാത്രം
അമ്മ എപ്പോഴും കാണുന്നു ...!

തന്റെ തന്നെ പാതിയെയും
തന്റെ ജനയിതാവിനെ തന്നെയും
അമ്മ പേടിക്കവേ
ഒരു പെണ്ണായി പിറന്ന
താനിനി അമ്മക്ക് ശേഷം
എങ്ങിനെ ജീവിക്കും ...???


No comments: