Sunday, October 18, 2009

പരീക്ഷ ...!!!



പരീക്ഷ ...!!!

ഓടിക്കിതച്ചാണ്
ആ കുട്ടി
പരീക്ഷ ഹാളിലേക്ക്
കടന്നു വന്നത് തന്നെ...!

വരുമ്പോള്‍
പിരുപിരെ
പ്രാര്‍ത്തിക്കുന്നുമുണ്ടായിരുന്നു ...!

മുന്നില്‍ തന്നെയായിരുന്നിട്ടും
വെപ്രാളത്തിനിടയില്‍
സീറ്റ് കണ്ടുപിടിക്കാന്‍ പോലും
ആ കുട്ടി
നന്നേ പാടുപെട്ടു ...!

ഇരുന്നിട്ടും
ഇരിപ്പുറക്കാതെ
അവള്‍
ചുറ്റുപാടും
വ്യാകുലതകളോടെ
പരതുന്നുണ്ടായിരുന്നു ...!

തുടങ്ങാന്‍
ഇനിയും സമയമുണ്ടായിരുന്നിട്ടും
അവള്‍ വല്ലാതെ
തിടുക്കപ്പെട്ടു ...!

കൂര്തതായിരുന്നിട്ടും
വീണ്ടും കൂര്‍പ്പിക്കവേ
പെന്‍സിലിന്റെ മുന
പൊട്ടിക്കൊണ്ടേയിരുന്നു ...!

തന്റെ തന്നെയായിരുന്നിട്ടും
ഹാല്ട്ടിക്കട്ടിലെയും
സീറ്റിലെയും നമ്പരുകള്‍
വ്യത്യസ്തമെന്നു
വെറുതെ സംശയിച്ചു ..!

പേരും നമ്പരും
കോളങ്ങള്‍ മാറ്റിയെഴുതി
അദ്ധ്യാപകനെയും
നന്നേ കുഴപ്പിച്ചു ...!

ഒടുവില്‍
അറിയാവുന്ന ചോദ്യങ്ങള്‍ക്ക്
അറിയാത്ത ഉത്തരമെഴുതി
ജയിക്കേണ്ട പരീക്ഷയില്‍
ആ കുട്ടി തോറ്റും പോയി ...!!!




No comments: