Sunday, October 18, 2009

" വരകള്‍ ....!!! "





" വരകള്‍ ....!!! "

ഞാനൊരു

ചിത്രം വരക്കാമെന്ന്

തീരുമാനിച്ചപ്പോഴാണ്

എല്ലാവര്ക്കും അതൊരു

പ്രസനം ആയതായി

എനിക്ക് തോന്നിയത്

എനിക്ക് ചിത്രം വരയ്ക്കാന്‍

അറിയില്ലെന്നത് നേര്

എന്നാലും

എനിക്കും എന്താ വരച്ചുകൂടെ...

എന്റെ കയ്യിലും

ബ്രഷും പേസ്റ്റും പേനയും പെന്‍സിലും

ഒക്കെ ഇരിക്കുമല്ലോ

ഞാന്‍ വരക്കുന്നത് കൊണ്ടു

ആര്ക്കും ഒരു നഷ്ട്ടവും

ഒട്ടില്ലതാനും

പിന്നെ എന്റെ സുഹൃത്തുക്കളുടെ

സഹായത്തോടെ

എനിക്കൊരു അവാര്‍ഡും ഒപ്പിചെടുക്കാം

അപ്പൊ പിന്നെ

വരച്ചാല്‍ എന്താ തെറ്റ് ....?


No comments: