യാത്ര ...!!!
നിലാവിന് പോലും
ചോരയുടെ മണമുള്ള
കറുത്ത രാത്രി ...!
പ്രണയിനിയായി
നിറഞു പെയ്യേണ്ട മഴാ
അപ്പോള്‍
ആരോടോ ഉള്ള വാശി തീര്‍ക്കാന്‍
തകര്‍ത്തു പെയ്യുന്നു ...!
അവള്‍
എന്റെ കയ്യും പിടിച്ചു
പേടിച്ചരണ്ടു
ചുരുണ്ടു കൂടി
ഒപ്പം ...!
നെഞ്ചില്‍
ആദ്യത്തെ ഇടിവെട്ടിയത് മാത്രം
നല്ല ഓര്‍മ്മയുണ്ട് ...!
അത്
സ്വന്തം അമ്മയുടെ
കയ്യുകൊണ്ടുതന്നെ ആകുമ്പോള്‍
മറക്കുന്നതും എങ്ങിനെ ...!
പിന്നെയുള്ള
വെട്ടലുകള്‍ക്കും
കുതലുകള്‍ക്കും
വേദനിപ്പിക്കാനുള്ള
ശക്തി പോരായിരുന്നു ...!
പിന്നെ
ജീവിതത്തിന്റെ
പുതിയ ജന്മം തേടി
പുറത്തിറങ്ങുമ്പോള്‍
കണ്ണുകളിലും
നിറഞ്ഞ
ഇരുട്ട് മാത്രം ...!!!
No comments:
Post a Comment