Sunday, October 18, 2009

എനിക്ക് / അവന്‌ ...!!!

എനിക്ക് / അവന്‌ ...!!!

എന്റെ
ജീവിത പങ്കാളിയായി
അവനെ
ഞാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ
അവനു വേണ്ടി
ഞാനെന്നെ സമര്‍പ്പിച്ചു കഴിഞ്ഞിരുന്നു

എന്റെ ഹൃദയവും
മനസ്സും ശരീരവും
അവനു വേണ്ടി
സദാ ദാഹിക്കുമ്പോള്‍
എനിക്കെങ്ങിനെ അതെല്ലാം
കണ്ടില്ലെന്നു നടിക്കാനാകും ...!

ഉയരങ്ങളിലും
താഴ്വരകളിലും
ഞാന്‍ മതിമറന്നു
ഉല്ലസിക്കുംപോഴും
എന്നില്‍
ആവശം മാത്രമായിരുന്നു ...!

ഞങ്ങളുടെ വീട്
ഞങ്ങളുടെ കുടുംബം
ഞങ്ങളുടെ കുട്ടികള്‍ ...
ഒന്നും സ്വപ്നം മാത്രമായിരുന്നില്ല ...!

അവന്റെ തിരക്കുകള്‍ക്കും
അവന്റെ കടമകള്‍ക്കും
അവന്റെ കര്‍മ്മങ്ങള്‍ക്കും
ഞാനൊരിക്കലും
ഒരു തടസ്സമാകാതിരിക്കാന്‍
പ്രത്യേകം ശ്രദ്ധിച്ചിരുന്നു ..!

അവനു വേണ്ടി മാത്രം
നഷ്ട്ടപെടുതാന്‍
എനിക്കൊന്നും തന്നെ ഉണ്ടായിരുന്നില്ല
അവനു വേണ്ടി ത്യജിക്കാനും
എനിക്കൊന്നും ഉണ്ടായിരുന്നില്ല

എനിക്കുള്ളത്
അവന്‍ മാത്രമെന്നും
ഞങ്ങള്‍ക്ക്
ഞങ്ങള്‍ മാത്രമെന്നും
ഞാന്‍ തീരുമാനിച്ചിരുന്നു ...!

എന്നിട്ടും
എനിക്കുമാത്രം
പിന്നെയും
കാത്തിരിക്കേണ്ടി വരുന്നു ...!

എനിക്ക് മുന്‍പേ
അവനൊരു ഭാര്യയുണ്ടായതും
എനിക്ക് മുന്‍പേ
അവനൊരു വീടുണ്ടാക്കിയതും
എന്റെ വിധിയാണെന്ന്
ഞാന്‍ കരുതുന്നു ...!
എനിക്ക് മുന്‍പേ
അവനു കുട്ടികളുണ്ടായതും
എനിക്കുമുന്‍പേ
അവന്‍ മറ്റുള്ളവരുടെതയതും
എന്റെ യോഗമാണെന്ന്
ഞാന്‍ കരുതുന്നു ....!

അല്ലെങ്കില്‍ തന്നെ
ഞാന്‍ സ്വയം തിരഞ്ഞെടുത്ത
എന്റെ ജീവിതത്തിനു
എനിക്കെങ്ങിനെ
അവനെ കുറ്റപ്പെടുതാനാകും ...???

No comments: