Sunday, October 18, 2009

ആരാമം ....!!!



ആരാമം ....!!!

വരിക
വസന്തങ്ങള്‍
ഒഴിഞ്ഞു പോയ
ഈ ആരാമതിലേക്ക് ....!!!

ഇവിടെ
വിരിയുന്ന
രക്ത പുഷ്പങ്ങളുടെ
മരണ ഗന്ധം
ആസ്വദിക്കാന്‍ .....!

ഒരിക്കല്‍
ഞാന്‍ എന്‍റെ
ജീവനും
ജീവിതവും നല്‍കി
നട്ടു വളര്‍ത്തിയ
എന്‍റെ ആരാമം ...!

പൂക്കളെ തേടിയെത്തുന്ന
പൂമ്പാറ്റകളുടെയും
പൂമ്പൊടി തേടിയെത്തുന്ന
വണ്ടുകളുടെയും
വാസസ്ഥാനം ....!

ഇപ്പോള്‍
എല്ലാം കഴിഞ്ഞിരിക്കുന്നു ...!
എന്നിട്ടും
കാവലായി
ഞാന്‍ മാത്രം ....!
ഇനിയും ഈ ചെടികളില്‍
പൂ വിരിയുന്നതും കാത്ത് ....!!!

1 comment:

സന്തോഷ്‌ പല്ലശ്ശന said...

ചെടികള്‍ക്ക്‌ ജലവും ലവണവും പാകത്തിന്‌ പകര്‍ന്നു കൊടുക്കുക..വരും പഴയ വസങ്ങള്‍ പുതു ജീവനുമായി.... :):):)