Sunday, October 18, 2009

അഹം ...!



അഹം ...!

അഗ്നിയില്‍
സ്പുടംചെയ്ത
വാക്കുകളുടെ
മറുകരയില്‍
എന്നെ ഞാന്‍ തന്നെ
തിരയുന്നു ...!!!

ഇനിയും
ഉദയത്തിനു
നാഴികകള്‍
പിന്നെയും
ബാക്കിയായിട്ടും ...!!

അന്തകാരം
എന്നെയും
മൂടുമായിരിക്കാം

അല്ലെങ്കിലോരുപക്ഷേ
മൂടിക്കഴിഞ്ഞിരിക്കാം

എന്നിട്ടും
ഇരുളിന് മറവില്‍
ഞാന്‍
എന്നെ തിരയുന്നു

എന്റെ
വെളിച്ചം
തിരയുന്നു ...!

എനിക്കറിയാം
എന്നിലെ ഞാനാണ്
ഞാന്‍ എന്ന് ...!

എന്നിട്ടും
ഞാന്‍ എന്നെ തന്നെ
തിരഞ്ഞു കൊണ്ടേയിരിക്കുന്നു .....!!!

No comments: