അതിജീവനം ...!!!
മണല്‍ കാറ്റിനു
ശക്തി കുറയുന്നെയില്ല
നേരം കളയാനോട്ടില്ല താനും ....!
സൂര്യന്‍
തലയ്ക്കു മുകളില്‍
കത്തി ജ്വലിക്കുന്നു ...!
ഈ മരത്തണലില്‍ ഇരിക്കാം ...!
ഇന്നലെ ചെന്നപ്പോഴും
ആ സെക്യൂരിറ്റി
ആട്ടി ഓടിക്കും പോലെ
പറഞ്ഞയച്ചതല്ലേ...!
ആ കെട്ടിടത്തിന്റെ തണലും
അയാളുടെ നിയന്ത്രണതിലായിരിക്കാം ...!
മറന്നല്ലോ ...
വെള്ളം
അതിനി എവിടുന്നു കിട്ടും ...!
അപ്പുറത്തെ ചായക്കടയില്‍
ഇനിയും പോകാന്‍ വയ്യ
അവിടെ
ഭക്ഷണം കഴിക്കുന്നവരുടെ
തിരക്കായിരിക്കും ...!
തത്കാലം
ഈ പൈപ്പ് വെള്ളം എടുക്കാം ...!
ഇവിടെ വിരിക്കാന്‍
ഒരു തുണ്ട്
കടലാസ് പോലും ഇല്ലല്ലോ
സാരമില്ല ...
ഈ പുല്ലില്‍ ഇരിക്കാം....!
എങ്ങിനെ യെങ്കിലും
ഈ രണ്ടു വറ്റ് .....!
കരി വല്ലാതെ പുളിചിരിക്കുന്നു
ഒരു പച്ച മുളകെങ്കിലും
കിട്ടിയിരുന്നെങ്കില്‍ ...!
കുഴപ്പമില്ല,
ഒരുപാട് ജീവിതങ്ങള്‍ പുലരാന്‍
ഞാനെന്റെ ജീവന്‍
പിടിച്ചു നിര്‍ത്തുക തന്നെ ....!!!
മണല്‍ കാറ്റിനു
ശക്തി കുറയുന്നെയില്ല
നേരം കളയാനോട്ടില്ല താനും ....!
സൂര്യന്‍
തലയ്ക്കു മുകളില്‍
കത്തി ജ്വലിക്കുന്നു ...!
ഈ മരത്തണലില്‍ ഇരിക്കാം ...!
ഇന്നലെ ചെന്നപ്പോഴും
ആ സെക്യൂരിറ്റി
ആട്ടി ഓടിക്കും പോലെ
പറഞ്ഞയച്ചതല്ലേ...!
ആ കെട്ടിടത്തിന്റെ തണലും
അയാളുടെ നിയന്ത്രണതിലായിരിക്കാം ...!
മറന്നല്ലോ ...
വെള്ളം
അതിനി എവിടുന്നു കിട്ടും ...!
അപ്പുറത്തെ ചായക്കടയില്‍
ഇനിയും പോകാന്‍ വയ്യ
അവിടെ
ഭക്ഷണം കഴിക്കുന്നവരുടെ
തിരക്കായിരിക്കും ...!
തത്കാലം
ഈ പൈപ്പ് വെള്ളം എടുക്കാം ...!
ഇവിടെ വിരിക്കാന്‍
ഒരു തുണ്ട്
കടലാസ് പോലും ഇല്ലല്ലോ
സാരമില്ല ...
ഈ പുല്ലില്‍ ഇരിക്കാം....!
എങ്ങിനെ യെങ്കിലും
ഈ രണ്ടു വറ്റ് .....!
കരി വല്ലാതെ പുളിചിരിക്കുന്നു
ഒരു പച്ച മുളകെങ്കിലും
കിട്ടിയിരുന്നെങ്കില്‍ ...!
കുഴപ്പമില്ല,
ഒരുപാട് ജീവിതങ്ങള്‍ പുലരാന്‍
ഞാനെന്റെ ജീവന്‍
പിടിച്ചു നിര്‍ത്തുക തന്നെ ....!!!
No comments:
Post a Comment