Tuesday, November 10, 2009

മലകളില്‍ ....!!!

മലകളില്‍ ....!!!

മലകള്‍ കടന്ന് ആകാശം
ആകാശത്തിനുമപ്പുറം
വീണ്ടും കടല്‍
കടലിനും അപ്പുറം ....!

നീലനിറത്തില്‍
അല്ലെങ്കില്‍ ചുവപ്പില്‍
ആകാശം
മറ്റു ചിലപ്പോഴും

നീലനിറത്തില്‍
അല്ലെങ്കില്‍
നിറമില്ലാതെയും
നീണ്ടുനിവര്‍ന്ന് കടലും ...!

പക്ഷെ
മൊട്ട യായി മാത്രം
അവശേഷിക്കാന്‍
വിധിക്കപ്പെടുന്ന
മാമലകളോ ....???



11 comments:

Typist | എഴുത്തുകാരി said...

മാമലകള്‍ക്ക്‌ നിറമില്ലേ? മാമലകള്‍ക്കപ്പുറത്ത് മലയാളമെന്നൊരു നാടില്ലേ, അതു പോരേ?

നന്ദന said...

മാമലകള്‍ ... വിധിക്കപ്പെട്ടതാണോ?
നന്‍മകള്‍ നേരുന്നു
നന്ദന

Muralee Mukundan , ബിലാത്തിപട്ടണം said...

ആ മൊട്ടത്തലയുള്ള മാമലകളുടെ ശാപം എങ്ങിനെ തീർക്കും ?

എന്‍.ബി.സുരേഷ് said...

കുന്നുകളെല്ലാം ലോറിയിൽ കയറി റോഡുപണിക്ക് പോയി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അവയ്ക്ക് നിറമില്ല, ജീവനില്ല, ചോദിക്കാന്‍
ആളുമില്ല.

ഹംസ said...

എന്‍.ബി.സുരേഷ്മാഷ് പറഞ്ഞത് ശരിയാ..കുന്നുകളെല്ലാം ലോറിയിൽ കയറി റോഡുപണിക്ക് പോയി

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu... aashamsakal....

പട്ടേപ്പാടം റാംജി said...

കണ്ടവനെല്ലാം കണ്ടത് പോലെ...

എന്‍.ബി.സുരേഷ് said...

കടലിലും ആകാശത്തിലും മനുഷ്യന്റെ സാന്നിദ്ധ്യം താൽക്കാലികമല്ലേ

മനുഷ്യൻ സ്ഥിരവാസം നടത്തിയിരുന്നെങ്കിൽ മാമലകളെ പോലെ ആകുമായിരുന്നു.

ശാന്ത കാവുമ്പായി said...

മലയും വേണ്ട കാടും വേണ്ട

വിനോദ് said...

നല്ല ഒതുക്കമുള്ള ലളിതമായ വരികള്‍ .. സന്ദേശവുമുണ്ട്.. ആശംസകള്‍ ...