Monday, November 2, 2009

പുഴയും പാലവും .....!!!

പുഴയും പാലവും .....!!!

നല്ല നീളത്തില്‍
അതിനൊത്ത വീതിയില്‍
പുഴ .....!

പുഴയ്ക്കു മേലെ
കുറുകെ കെട്ടിയ
വലിയ പാലം ...!

പാലത്തിലൂടെ
നിരനിരയായി
യാത്രാ വാഹനങ്ങള്‍...!

പുഴയിലൂടെ
കിതച്ചുപായുന്ന
മണല്‍ ലോറികള്‍ ...!

വലിയ പാലത്തിനും
താഴെയുള്ള പുഴക്കും
ഇടയിലായി
വിയര്‍പ്പു പോലെ
കുറച്ചു വെള്ളം ...!!!

4 comments:

ഗീതാരവിശങ്കർ said...

നദിയെവിടെ മക്കളേ ? എന്ന് വിലപിക്കുന്ന
പഴമക്കാരും അല്ലേ ?
നന്നായിട്ടുണ്ട് ചെറുകവിത !!!

Sukanya said...

വലിയ പാലവും പുഴയും, പക്ഷെ വെള്ളം? ഞാനും നിങ്ങളെപ്പോലെ ദുഃഖിക്കുന്നു

എന്‍.ബി.സുരേഷ് said...

അംബ പേരാറേ നീ മാറിപ്പോമോ
ആകുലമാമൊരഴുക്കുചാലായ്

എന്ന് 60 വർഷം മുൻപേ ഇടശ്ശേരി കുറ്റിപ്പുറം പാലം എന്ന കവിതയിൽ എഴുതി.

Jessy David said...

puzhayum palvum baki ellavarum pradhanappettavar, vellam mathram pavam, kurachu..
nalla kavitha