Monday, July 20, 2009

തല്ല് ....!!!



തല്ല് ....!!!

വടികൊടുത്ത്
അടി വാങ്ങി
അടി കൊടുത്തു
വടി വാങ്ങി ...!

അങ്ങോട്ട്‌ ഒന്ന് പറഞ്ഞു
ഇങ്ങോട്ട് രണ്ടു പറഞ്ഞു
അവനെ തെറി പറഞ്ഞു
ഇവനെ ചീത്ത പറഞ്ഞു

അവനോടു തല്ലു കൂടി
ഇവനോട് തല്ലു കൂടി
അവന്റെ കുറ്റം പറഞ്ഞു
ഇവന്റെ കുറ്റം പറഞ്ഞു

അവന്‍ ചീത്തയെന്നും
ഇവന്‍ നല്ലതല്ലെന്നും
അവനു അഹങ്കാരമെന്നും
ഇവന് ഗര്‍വെന്നും

ഒടുവില്‍
അവന്റെ തന്തക്കും
ഇവന്റെ തള്ളക്കും
പിന്നെ എല്ലാവരുടെയും
നെഞ്ചത്തും

എന്തിനു വേണ്ടി ....???


2 comments:

Dr. Pournamy Nair said...

Ninakku nalla thallinte kuravundu. Allenkil ee mathiri valippukal padachuvidumo.

ഒരു നുറുങ്ങ് said...

തല്ല് തന്നെ..
പൊരിഞ്ഞ തല്ല്,അല്ല
കൂട്ടത്തല്ല്..

അങ്ങാടിയിലൊന്ന് തോറ്റതിനല്ലേ
ഇത്തല്ല്?എന്നിട്ടമ്മയോട് തോറ്റോ,
അല്ല അമ്മയേയും
തല്ലി ജറ്യിച്ചുവോ? വരൂ
കണ്ണൂരിലേക്കൊന്ന്,
കാണിക്കാം തല്ല്തന്‍പോരിമ...