Sunday, May 10, 2009

കാണുക ....!!!

കാണുക ....!!!

ഒരിറ്റ് ദാഹജലം
വരണ്ട തൊണ്ടയിലേക്ക്‌
ഒരു നുള്ള് വറ്റ്
വിശക്കുന്ന ബാലല്യങ്ങള്‍ക്ക്
അല്പം കരുണ
ജരാ നരകള്‍ ബാദിച്ച
ശരീരങ്ങള്‍ക്ക് ...!

സ്വപ്‌നങ്ങള്‍ പോയിട്ട്
ജീവനം തന്നെ അന്ന്യമായ
ശാപ ജന്മങ്ങളുടെ
അരനേരത്തെ അന്നം പോലും
കയ്യിട്ടു വാരുന്ന
നമ്മുടെ ഉദ്യോഗസ്ഥര്‍ ...!

ദൈവം
വളരെ കാരുണ്യവാനാണ്‌
എല്ലാവരെയും
പരിരക്ഷിക്കുന്നവന്‍

ആ കരുണ
ആവോളം നുകരുന്ന
നമ്മളെന്തേ
ഇതുമാത്രം മറക്കുന്നു ....!

5 comments:

Typist | എഴുത്തുകാരി said...

മറക്കുന്ന ഒരുപാട് പേരുണ്ട്‌.പക്ഷേ മറക്കാത്തെ കുറച്ചുപേരെങ്കിലുമില്ലേ?

Dr. Pournamy Nair said...

Nothing special man. Very bad.

കണ്ണനുണ്ണി said...

എനിക്കറിയില്ല.. പക്ഷെ എല്ലാവരിലും ഒരു നല്ല വ്യക്തി ഉണ്ട് എന്ന് തന്നെ ആണ് വിശ്വാസം.. കല്ലില്‍ നിന്നും ശില്പം ഉണ്ടാവുന്നത് പോലെ ആ നന്മ വേര്‍തിരിച്ചെടുക്കണം എന്ന് മാത്രം..

yousufpa said...

കണ്ടിട്ടും കാണാതെ പോകുന്നതാണ് നമ്മുടെ അപചയങ്ങള്‍ക്ക് കാരണം.

Suresh Kalathil said...

Kanam Kanam Kandukondeyirikkam.