Tuesday, September 15, 2009

സ്വന്തം നിഴല്‍ ....!!!

സ്വന്തം നിഴല്‍ ....!!!

മുഖത്ത്
വീണു കിടക്കുന്ന
നിഴലുകള്‍ക്ക്
മുഖത്തിന്റെ
അതേ ഛായ ...!

നിഴലിന്റെ
ഛായയില്‍
മുഖം
തിളങ്ങുന്നു ...!

പക്ഷെ
മുഖത്തിന്‌ മാത്രം
സ്വന്തം നിഴലില്ല .....!!!




Thursday, August 27, 2009

ഞാനും നീയും ...!!!



ഞാനും നീയും ...!!!

എല്ലാം
നിനക്കെന്നതില്‍ നിന്നും
എല്ലാം
എന്നിലേക്ക്‌
മാറുമ്പോള്‍
ഞാനും
നീയും
മാറുന്നു ...!

നീ
നിനക്കും
ഞാന്‍
എനിക്കും
അന്യരാകുന്നു ...!

പിന്നെ
എനിക്കും
നിനക്കും
എന്ത് സ്ഥാനം ....!!!




Monday, August 17, 2009

ഭൂമി പിളര്‍ന്ന് ...!!!



ഭൂമി പിളര്‍ന്ന് ...!!!

ഈ ലോകം
ഇവിടെയങ്ങ്‌
അവസാനിചെങ്കിലെന്ന്
ഈ ഭൂമി പിളര്‍ന്ന്
താനങ്ങ്
താഴ്ന്നു പോയെന്കിലെന്നു
ചിലരെങ്കിലും
ചിലപ്പോഴെങ്കിലും
ആഗ്രഹിച്ചിരിക്കും ...!

അങ്ങിനെ
സംഭവിച്ചിരുന്നെങ്കില്‍
പിന്നെ
എനിക്കെങ്ങിനെ
ഇതെഴുതാനാകും ....!!!

Sunday, August 16, 2009

മണമുള്ള കാറ്റ് ...!!!



മണമുള്ള കാറ്റ് ...!!!

കാറ്റില്‍
നിറയുന്ന മണം
മണം പരത്തി
പറന്നു പോകുന്ന
കാറ്റ് ...!

കാറ്റ് തീരുമ്പോള്‍
മണം തീരുന്നു ...!

മണം തീരുമ്പോള്‍
പക്ഷെ
കാറ്റ് തീരുന്നില്ല ...!

അപ്പോള്‍
മണമുള്ള കാറ്റോ ...!!!

Tuesday, August 11, 2009

ആകാശം ....!!!



ആകാശം ....!!!

ആകാശം
ഇടിഞ്ഞു വീണാലും
എനിക്കൊന്നും
സംഭവിക്കില്ല
എന്നാണു
വീമ്പു പറച്ചില്‍ ...!

ഇനി
ഇല്ലാത്ത ആകാശം
എങ്ങാനും
ഇടിഞ്ഞു വീണാലോ ...!!!

Thursday, August 6, 2009

ഇല്ലാതാകല്‍ ...!!!


ഇല്ലാതാകല്‍ ...!!!

ചില പാത്രങ്ങള്‍
ഒഴിയുമ്പോള്‍
മറ്റു ചിലത്
നിറഞ്ഞു തുളുമ്പുന്നു ...!

ഒഴിഞോഴിഞ്ഞു
ഇനിയുമൊഴിയാന്
ഇടമില്ലാതാകുമ്പോള്‍
പാത്രം
സ്വയം ഇല്ലാതാകുന്നു ...!

തുളുമ്പി
തുളുമ്പി
കവിഞ്ഞൊഴുകി
പുറം
പ്രളയമാകുമ്പോള്‍
മറ്റു ചില
പാത്രങ്ങളും
അവയില്‍ മുങ്ങിപോയി
ഇല്ലാതാകുന്നു ...!!!

Monday, July 20, 2009

തല്ല് ....!!!



തല്ല് ....!!!

വടികൊടുത്ത്
അടി വാങ്ങി
അടി കൊടുത്തു
വടി വാങ്ങി ...!

അങ്ങോട്ട്‌ ഒന്ന് പറഞ്ഞു
ഇങ്ങോട്ട് രണ്ടു പറഞ്ഞു
അവനെ തെറി പറഞ്ഞു
ഇവനെ ചീത്ത പറഞ്ഞു

അവനോടു തല്ലു കൂടി
ഇവനോട് തല്ലു കൂടി
അവന്റെ കുറ്റം പറഞ്ഞു
ഇവന്റെ കുറ്റം പറഞ്ഞു

അവന്‍ ചീത്തയെന്നും
ഇവന്‍ നല്ലതല്ലെന്നും
അവനു അഹങ്കാരമെന്നും
ഇവന് ഗര്‍വെന്നും

ഒടുവില്‍
അവന്റെ തന്തക്കും
ഇവന്റെ തള്ളക്കും
പിന്നെ എല്ലാവരുടെയും
നെഞ്ചത്തും

എന്തിനു വേണ്ടി ....???