Tuesday, July 14, 2009

വെള്ളിക്കരണ്ടി ...!!!



വെള്ളിക്കരണ്ടി ...!!!

വായില്‍
വെള്ളിക്കരണ്ടിയുമായാണ്
അന്ന് ഞാന്‍
ജനിച്ചു വീണത്‌ ...!

വീണത്‌ പക്ഷെ
ആശുപത്രിക്കിടക്കയിലെ
പഴന്തുണിയില്‍ ആയതുകൊണ്ടാകാം
എന്റെ വായില്‍ നിന്നും
ആ വെള്ളിക്കരണ്ടിയും പോയി ...!

വെള്ളിയല്ലെങ്കിലും
ഇപ്പോഴുള്ള കരണ്ടി
പോകാതെ ഇരിക്കുന്നതും
അന്ന്
ആ പഴന്തുണിയില്‍
വീഴാതെ കിടന്നതിനാലാകാം ...!!!

Sunday, July 5, 2009

ചെങ്കൊടി ...!!!



ചെങ്കൊടി ...!!!

എന്‍റെ സിരകളില്‍
കരുതിവെച്ച
മുഴുവന്‍ ചുവപ്പും
ചാലിച്ചാണ്
ഞാനാ കൊടിയുണ്ടാക്കിയത്,
ഒരു ചെങ്കൊടി ...!

അത്രയും
ചുവന്നതാകാന്‍
ഞാനെന്‍റെ രാവുകളെയും
നിദ്രയെയും
എന്‍റെ വയറിന്‍റെ
നൊമ്പരങ്ങളെയും
മനസ്സിന്‍റെ
വേദകളെയും
തീര്‍ത്തും അവഗണിച്ചു ...!

അതെപ്പോഴും
ആകാശത്തില്‍
ഉയര്‍ന്നു പറക്കാന്‍
ഞാനെന്‍റെ
ബന്ധങ്ങളും
ബന്ധനങ്ങളും
കടമകളും
കടപ്പാടുകളും
കണ്ടില്ലെന്നു നടിച്ചു ...!

വിശപ്പ്‌
എല്ലാവരില്‍ നിന്നുമാകലാന്‍
ഒരു നേരമെങ്കിലും
എല്ലാവര്‍ക്കും
തലചായ്ക്കാന്‍
പേരിനെങ്കിലും
എല്ലാവര്‍ക്കും
നാണം മറക്കാന്‍
ഞാനെന്‍റെ ജീവിതവും
ബലിനല്‍കി ...!

എന്നിട്ടോ ...???

Saturday, June 20, 2009

ചൂരല് ...!!!



ചൂരല് ...!!!

ഒരു തലക്കല്
വിഹ്വലതകളോടെ
കുട്ടി ...!

മറുതലക്കല്
അട്ടഹസിക്കുന്ന
അച്ഛന് ...!

തെളിയുന്ന
കൈ തെറ്റുകള്ക്കും
തെളിയാത്ത
അക്ഷരങ്ങള്ക്കും ഇടയില്
ഇരുവര്ക്കും
സ്വന്തം ...!

ശീല്ക്കാരം
പുറപ്പെടുവിച്ചു
ഇടതടവില്ലാതെ
വിശ്രമമില്ലാതെ ...!

ഉപ്പും
ഊര്ജ്ഹവും
ആവേശിച്ചു
ആജ്ഹാപിച്ചുകൊണ്ട്
എപ്പോഴും ...!!!

Monday, May 25, 2009

നല്ല മൃഗം...!!!

നല്ല മൃഗം...!!!

മനുഷ്യനാണ്
ഏറ്റവും നല്ല മൃഗം
എന്ന് പറയുന്നത്
മനുഷ്യന്‍ തന്നെയാകവേ
മനുഷ്യന്‍ മാത്രം
എങ്ങിനെ
നല്ല മൃഗമാകും ...???

Sunday, May 24, 2009

ചെങ്കൊടി ...!!!

ചെങ്കൊടി ...!!!

ഇനിയും
ഒരു തുള്ളി
ചോരകൂടി ...!

ഇല്ല ...
അവസാന തുള്ളിയും
ഊര്‍ന്നു കഴിഞ്ഞിരിക്കുന്നു ...!

പിന്നെയും
ബാക്കിയായി
ഈ ശ്വാസം മാത്രം ...!

ഇനി ...?

ഈ തുണിക്കഷ്ണത്തില്‍
അവശേഷിക്കുന്ന
ശുഭ്ര വര്‍ണ്ണം കൂടി
രക്തം പുരട്ടി
ഇത് ഒരു ചെങ്കൊടിയാക്കാന്‍
ആരുടെ ജീവരക്തമാണ്
ഇനിയും ലഭിക്കുക...?



Wednesday, May 20, 2009

അറിവ്...!

അറിവ്...!

കേള്‍വിക്ക് മുന്‍പ്
കാഴ്ച്ചയുടെ മുനമ്പില്‍
ഇന്ദ്രിയങ്ങള്‍
തിരിച്ചറിവ് നേടുമ്പോള്‍
അറിഞ്ഞതും
അറിയാത്തതും
അറിയാനുള്ളതും
അന്ന്യമാകുന്നു ...!!!

Sunday, May 10, 2009

കാണുക ....!!!

കാണുക ....!!!

ഒരിറ്റ് ദാഹജലം
വരണ്ട തൊണ്ടയിലേക്ക്‌
ഒരു നുള്ള് വറ്റ്
വിശക്കുന്ന ബാലല്യങ്ങള്‍ക്ക്
അല്പം കരുണ
ജരാ നരകള്‍ ബാദിച്ച
ശരീരങ്ങള്‍ക്ക് ...!

സ്വപ്‌നങ്ങള്‍ പോയിട്ട്
ജീവനം തന്നെ അന്ന്യമായ
ശാപ ജന്മങ്ങളുടെ
അരനേരത്തെ അന്നം പോലും
കയ്യിട്ടു വാരുന്ന
നമ്മുടെ ഉദ്യോഗസ്ഥര്‍ ...!

ദൈവം
വളരെ കാരുണ്യവാനാണ്‌
എല്ലാവരെയും
പരിരക്ഷിക്കുന്നവന്‍

ആ കരുണ
ആവോളം നുകരുന്ന
നമ്മളെന്തേ
ഇതുമാത്രം മറക്കുന്നു ....!