Tuesday, March 3, 2009

നിറങ്ങള്‍ ...!!!




നിറങ്ങള്‍...!!!

മഞ്ഞിന്
കറുപ്പുനിറം കൊടുക്കാമെന്നാണ്
എന്നോട്
എന്റെ മകന്‍ പറഞ്ഞതു...!

അവന്‍റെ ഡ്രോയിംഗ് പുസ്തകത്തില്‍
വരകളും ചിത്രങ്ങളും
അവന്‍റെ ചിന്തകള്‍ക്കൊപ്പമേ പോകു ...!!

പൂക്കള്‍ക്ക്
നീലയും പച്ചയും നിറങ്ങളും
ആകാശത്തിനു മഞ്ഞ നിറവും
ഇലകള്‍ക്ക്‌ നീലനിറവും
മഞ്ഞിന് കറുപ്പുനിറവും ...!!!

അവന്‍
ഉറപ്പിച്ചുതന്നെ പറയുമ്പോള്‍
എനിക്കും മറ്റൊരു ചിന്ത
ഉണ്ടാകുന്നെയില്ല...!!

ആസ്വദിച്ചുതന്നെ
അവന്‍ അവന്‍റെ നിറങ്ങള്‍
വാരിക്കോരി
ചാലിച്ചുകൊന്ടെയിരുന്നു ...!!!

അവന്‍റെ യുക്തി
എത്ര ആലോചിച്ചിട്ടും
എനിക്ക് പിടികിട്ടിയില്ല
ഒരുപക്ഷെ
ഞാന്‍ തോറ്റുപിന്മാറിയത്
എന്റെ
അറിവില്ലയമാകൊണ്ടുതന്നെയുമാകാം ...!!!

പിന്നെയും
എനിക്ക് മനസ്സിലാകാതെപോകുന്നത്
എങ്ങിനെയാണ്
മഞ്ഞിന് കറുപ്പുനിറം കിട്ടിയതെന്നാണ്‌ ....!!!

Tuesday, February 24, 2009

ഞാന്‍ ...!!!




ഞാന്‍
...!!!


പുറകിലെ
ജനാലചില്ലില്‍
മഴാതുള്ളികള്‍
ചിത്രം വരയ്ക്കുന്നു ...!

എന്റെ ചിത്രവും
അതിലുണ്ടായിരിക്കണം

അല്ലെങ്കിലും
ഏറ്റവും
എളുപ്പത്തില്‍
വരക്കാവുന്ന
ഒന്നല്ലേ
എന്റെ ചിത്രം ...!

കുറച്ചു
അതിമോഹവും
കുറെയേറെ
അഹങ്കാരവും
അതിനേക്കാള്‍
അറിവില്ലയ്മയുമായാല്‍
ഞാനായി ...!!!!

എന്നിട്ടും
ആ ജനല്‍ വാതിലുകള്‍
മലര്‍ക്കെ തുറക്കാന്‍
എനിക്ക്
പേടിയായിരുന്നു ...!

ഇനി
ഇരുട്റെങ്ങാനും
എന്റെ രൂപവും
അതില്‍ കരുതിയിട്ടുണ്ടെങ്കിലോ ...???

Monday, February 16, 2009

രാത്രി ...!!!



രാത്രി ...!!!

വെളുക്കുന്നതുവരെ
മാത്രമുള്ള
കുരച്ചുനെരതിനുവേണ്ടി
എന്തിനാണീ
കാത്തിരിപ്പ്‌ ...!

ഉറങ്ങാനോ
ഉറങ്ങുന്നവരെ
ഉറക്കാതിരിക്കാണോ ....!!!

Wednesday, January 28, 2009

കടുത്ത നിശ ...!



കടുത്ത നിശ ...!

കണ്ണുകളില്‍
ഇറ്റിവീഴുന്ന
വെളിച്ചത്തിനും
അപ്പുറത്ത്
ഇനിയും
ഉണര്‍‌ന്നെണീക്കാത്ത
നിര്‍‌ജീതവമാല്ലാത്ത
കടുത്ത നിശ ...!

നിശ ...!

കണ്ണുകളില്‍ നിന്ന്
അതിനുമുള്ളിലേക്ക്
ഊര്‍‌ന്നിറങ്ങവേ
വെളിച്ചം
പിന്നെയും
അന്യമാകുന്നു ...!

എന്നിട്ടും
ഇരുട്ടുമാത്രം
ബാക്കിയാകവേ
മെല്ലെ
അതിലലിയുന്നു ...!!!
************

( മലയാളത്തില്‍ എഴുതി തന്നത് - http://maanikyam.blogspot.com/ )

Tuesday, January 27, 2009

പ്രപഞ്ചം ....!!!



പ്രപഞ്ചം ....!!!

വരകളിലെ
വളവുതിരിവുകള്‍ക്കുള്ളില്‍
ഒളിഞ്ഞിരിക്കുന്ന
അര്‍ത്ഥ തലങ്ങള്‍ക്ക്‌
വര്‍ണ്ണങ്ങള്‍ നല്കുന്ന
മായികതയാകുന്നു
പ്രപഞ്ചം ....!!!

Sunday, January 25, 2009

അച്ഛന്റെ മകന്‍ ...!!!



അച്ഛന്റെ മകന്‍ ...!!!

അച്ഛന്റെ മകനാണ്
ഞാനെന്നാണ്
അമ്മ പറയുന്നതു ...!

തീര്ച്ചയായും
അതങ്ങിനെ തന്നെയല്ലാതെ
പിന്നെങ്ങിനെയാകും ...???

പേടി...!!!



പേടി...!!!

കണ്ണ് തുറക്കാന്‍
എനിക്ക്
പേടിയാണ്...!

കണ്ണ് തുറന്നാല്‍
കാണുന്നത്
കുരുന്നുകളുടെ
കൈകാലുകലട്ട
ശവശരീരങ്ങള്‍ മാത്രം ...!

കാതുകള്‍
തുറക്കാനും
എനിക്ക് പേടിയാണ് ...!

കാതുകളില്‍
അലയടിക്കുന്നത്
എന്റെ
അമ്മ
പെങ്ങന്മാരുടെ
ദീനരോദനങ്ങള്‍ മാത്രം...!

ഇനിയും പുലരുന്ന
പകലുകളെ പോലും
എനിക്കിപ്പോ
പേടിയാകുന്നു ...!

നാളെ
ആരോക്കെയാകും
ഭാക്കിയാവുക ...???