Wednesday, December 24, 2008

കൂട്ടുകാരന്‍...!!!





കൂട്ടുകാരന്‍...!!!


ഞാനും

ഒരു കൂട്ടുകാരനാണ് ...!

എന്റെ കൂട്ടുകാരുടെ

കൂട്ടുകാരന്‍...!!!


അവരുടെ വേദനകളില്‍

പിന്തിരിഞ്ഞിരിക്കാനും

ആരും കാണാതെ

ആ മുറിവുകളില്‍

കുട്ത്തിനോവിക്കാനും

ശ്രമിക്കുന്ന

നല്ല കൂട്ടുകാരന്‍ ...!!!


അവര്‍ക്കുവേണ്ടിയെന്നമാട്ടില്‍

അവരുടെ കൂടെച്ചെന്നു

അവരുടെ ശത്രുക്കള്‍ക്ക്

പാടസേവചെയ്യുന്ന

അവരുടെ വിശ്വസ്തന്‍ ...!!!


അവരുടെ ഉയര്‍ച്ചയില്‍

അസൂയപൂണ്ട്

അവരുടെ സര്‍വസ്വവും

നശിപ്പിക്കുന്നവന്‍ !!!


അവരുടെ ബലഹീനതകള്‍
ആഘോഷമാക്കി

അവരെ തക്കംപാര്തിരുന്നു

ആക്രമിക്കുന്നവന്‍ ...!!!


അവന്റെ സ്വന്തവും

അവന്റെ ബന്ധവും

അവന്റെതല്ലതക്കാന്‍

അളവറ്റു ശ്രമിക്കുന്നവന്‍ ...!!!


ഞാനും
ഒരു കൂട്ടുകാരനാണ് ...!
എന്റെ കൂട്ടുകാരുടെ
കൂട്ടുകാരന്‍...!!!

Sunday, December 21, 2008

മംഗളാശംസകള്‍ ...!!!




മംഗളാശംസകള്‍ ...!!!

മംഗളാശംസകള്‍,
നിശാ ഗന്ധികള്‍
പൂക്കുന്ന
ഈ പൌര്‍ണമി രാത്രിയില്‍
കുളിരുള്ള
നിലാവിന്‍റെ ശീതളിമയും
പൂക്കളുടെ
മാസ്മരിക സുഗന്ധവും പേറി
മാനസ പൂങ്കാവനതിലൂടെ
ഒരു
സ്വപന സഞ്ചാരത്തിന്
മംഗളാശംസകള്‍ ...!!!

Wednesday, December 17, 2008

ഒരായുധം ...!!!




ഒരായുധം ...!!!

മൂര്‍ച്ചയുള്ള
ഒരായുധം
തരുമോ
നിങ്ങളെനിക്കെന്റെ
സുഹൃത്തുക്കളെ ...!!!

അപേക്ഷയല്ല
ആജ്ഞയുമല്ലിത് ...!!!

എനിക്ക് തീര്‍‌ച്ചയായും
നിങ്ങളാരെങ്കിലും
ഒരായുധം
തന്നുപോവുക ...!!!

ഒന്നിനുമല്ല
നിങ്ങള്‍
ഭയക്കുന്ന
ഒന്നിനും...!

എനിക്കെന്റെ
കണ്ണുകള്‍
കുത്തിപ്പോട്ടിക്കാന്‍
എന്റെ കാതുകള്‍
അരിഞ്ഞ് മാറ്റാന്‍

എന്റെ
കൈകളും
കാലും
വെട്ടിയെടുക്കാന്‍

അതെ
അതിന് മാത്രമായി
നിങ്ങളെനിക്കൊരു
ആയുധം തരിക
മൂര്‍‌ച്ചയുള്ളോരായുധം ...!!!

യാത്ര ...!!!





യാത്ര ....!!!


യാത്രയാകുവാന്‍

എനിക്കും

കൊതിയാകുന്നു...!!!


സമയമായില്ലെന്ന്

മനസ്സു

മന്ത്രിക്കുമ്പോഴും

എനിക്കുമുന്നില്‍

എന്റെ വഴി

തെളിഞ്ഞെത്ത്തുന്നു ....!!!


പൂക്കള്‍ നിറച്ചു

പുന്ചിരികള്‍ നിറച്ചു

തോരണങ്ങള്‍ തൂക്കിയ

എന്റെ വഴി...!!!


നീളെ

കാത്തു നില്ക്കുന്ന

വാകമരങ്ങള്‍ മാത്രം ...!!!


പൂക്കള്‍ നിറഞ്ഞ

വാകമരങ്ങള്‍ ....!!!

Sunday, November 30, 2008

എന്നിട്ടും, നിങ്ങളെന്തു നേടുന്നു ....???




എന്നിട്ടും നിങ്ങളെന്തു നേടുന്നു ....???


വയ്യ ....!!!

വയ്യ
എനിക്കെന്റെ
കണ്ണുകള്‍ തുറന്നു പിടിക്കാന്‍
കാതുകള്‍ കൂര്‍പ്പിക്കാന്‍
കൈവിരലുകള്‍ വിടര്‍ത്താന്‍

എങ്ങും
എനിക്ക് കേള്‍ക്കവുന്നത്
എന്റെ സഹോദരരുടെ
വിലാപങ്ങള്‍ മാത്രം

എങ്ങും
എനിക്ക് കാണാവുന്നത്‌
എന്റെ സഹോദരരുടെ
കബന്ദങ്ങള്‍ മാത്രം

എന്റെ സഹോദരര്‍
അവര്‍ വെറും മനുഷ്യര്‍ മാത്രമായിരുന്നു
സായാഹ്ന സൂര്യനെ യാത്രയാക്കി
ആകാശ ചെരുവിലെ
നക്ഷത്രങ്ങളെയും നോക്കി
ചന്നം പിന്നം നടന്നിരുന്നവര്‍

കുട്ടികളുടെ കയ്യുംപിടിച്ചു
കടലകൊരിച്ചു നടന്നവര്‍

മകളുടെ പാവക്കുട്ടിക്ക്‌
ഉടുപ്പ് തുന്നിയിരുന്നവര്‍

മകന്റെ കേടായ വണ്ടിച്ചക്രം
മാറ്റിയിട്ടിരുന്നവര്‍

പ്രിയതമയുടെ കാതില്‍
കിന്നരമോതിയിരുന്നവര്‍

അമ്മയുടെ മടിയില്‍
തലചായ്ചിരുന്നവര്‍

വെറുതെ
സ്വപ്നം കണ്ടു നടന്നിരുന്നവര്‍

..............

എനിക്ക് നഷ്ട്ടപ്പെട്ടത്‌
ഇവരെയൊക്കെയാണ്‌

ഒന്നുമറിയാത്ത
പട്ടിണിപ്പാവങ്ങള്‍ ...!!!

ഇവര്‍
ആരുടെ ശത്രുക്കലായിരുന്നെന്നു
എനിക്കെന്നല്ല
അവര്‍ക്കുപോലും അറിയില്ല

ഇവരുടെ രാഷ്ട്രീയവും
ഇവരുടെ ജീവിതവും
ഇവരുടെ
കുടുമ്പം മാത്രമായിരുന്നു

എന്നിട്ടും
നിങ്ങളവരെ
നിഷ്ക്കരുണം
അരിഞ്ഞ് വീഴ്ത്തി

അവരുടെ ദീനരോടനങ്ങല്‍ക്കുമേല്‍
നിങ്ങള്‍ ആഹ്ലാദ നൃത്തം ചവിട്ടി

അവരുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ
ചിറകുകള്‍ നിങ്ങലരിഞ്ഞു വീഴ്ത്തി

.........


എന്നിട്ടും
നിങ്ങള്‍
അല്ലങ്കില്‍ അവര്‍
എന്ത് നേടുന്നു ...???????




മാനമേ ....!!!




മാനമേ ...!!!

ഞാന്‍
വെറുതെ എന്കിലും
കൊതിച്ചു പോകുന്നു
മാനമേ
നീയെനിക്കൊരു
താരാട്ട് പാട്ട്
പാടി ത്തന്നിരു ന്നെങ്കിലെന്ന്
ആ മടിയില്‍
ഒന്നു തലചായ്ക്കാന്‍ ആയെന്കിലെന്നു
നിന്റെ തോളിലോന്നു
കിതപ്പടക്കാന്‍ ആയെന്കിലെന്നു
നിന്റെ കൈവിരല്‍ സ്പര്‍ശത്തില്‍
ഒന്നു കണ്ണടക്കാന്‍ കഴി ഞെങ്കിലെന്നു
......
അതെ
എനിക്കിപ്പോള്‍
വല്ലാതെ വിയര്‍ക്കുന്നു
തൊണ്ട വരളുന്നു
കൈകാലുകള്‍ തളരുന്നു ......!!!

Tuesday, November 25, 2008

എന്റെ എഴുത്ത് ...!!!




എന്റെ
എഴുത്ത് ...!!!

എല്ലാവരുടെയും
എഴുത്ത് കണ്ടപ്പോഴാണ്
എനിക്കും
എഴുതാന്‍ തോന്നിയത്

പക്ഷെ
ഞാനെഴുതി ക്കഴി ഞ്ഞപ്പോള്‍
എനിക്ക് തോന്നുന്നു
എഴുതെണ്ടിയിരുന്നില്ലെന്നു

എന്നാല്‍ നിങ്ങള്‍ ചോദിക്കും
ഇതങ്ങു മായ്ച്ചു കളഞ്ഞാല്‍ പോരെ എന്ന്

ശരിയാണ്
പക്ഷെ......!!!!!