Sunday, October 18, 2009

കുഴപ്പം ....!!!



കുഴപ്പം ....!!!

കണ്ണ് കാണാത്തതാണ്
അവന്റെ കുഴപ്പം
എന്നാണ്
ഞാന്‍
അവരോടു പറഞ്ഞത് ...!

പക്ഷെ
അവര്‍ പറയുന്നത്
കാത്ത് കേള്‍ക്കാതതാണ്
അവന്റെ കുഴപ്പം എന്നാണു ...!

എന്നാല്‍
അവന്‍ പറയുന്നു
അവനല്ല കുഴപ്പം
എനിക്കും
അവര്‍ക്കുമാണെന്ന് ....!!!

ഒരു നേരം ...!!!



ഒരു നേരം ...!!!

പകല്‍
ഒരു നേരം മാത്രമായി
രാത്രിയെ
വരവേല്‍ക്കുമ്പോള്‍
രാത്രിക്കും
പകലിനു മിടയില്‍
പ്രഭാതവും
സന്ധ്യയും
കാവല്‍ നില്‍ക്കുന്നു ...!

ഇനി
രാത്രിയും
പകലുമില്ലാതെ
സന്ധ്യയും
പ്രഭാതവും
മാത്രമാകുന്നതു
എപ്പോഴാണാവോ ...???

എന്റെ യുദ്ധം ...!!!



എന്റെ യുദ്ധം ...!!!

പകരം വെക്കാന്‍
എന്നില്‍ അവശേഷിക്കുന്നത്
എന്‍റെ തന്നെ
നിഴലാകുമ്പോള്‍
ഞാന്‍ യുദ്ധം ചെയ്യുന്നതും
നിഴലിനോട്‌ തന്നെ ...!

നിഴല്‍
ഒടുവില്‍
എന്നില്‍ തന്നെ
അലിഞ്ഞു ചേരുമ്പോള്‍
ഞാന്‍ ബാക്കി
യുദ്ധവും ബാക്കി ...!!!

മനസ്സ് ...!!!



മനസ്സ് ...!!!

അസ്ഥികളില്‍
തുളച്ചു കയറുന്ന
തണുപ്പ്...!

ഉച്ചിയില്‍
പൊള്ളിക്കുന്ന
വെയില്‍ ...!

മനസ്സും
വിറങ്ങലിച്ചു പോകുമോ
എന്ന ഭയത്താല്‍
ഞാനതിനെ
ഒരു പട്ടില്‍ പൊതിഞ്ഞു
അട്ടത്തു വെച്ചു ...!

ഇനി
മഞ്ഞു കാലമായാല്‍
അതെടുത്ത്
ഉണക്കാന്‍ വെക്കണം ...!

എങ്ങാനും
മറന്നു പോയാലോ ...!!!


നിലയില്ലാ കയം ...!!!



നിലയില്ലാ കയം ...!!!

നിലയില്ലാ കയത്തില്
പിന്നെയും
പിന്നെയും
വിയര്ത്തു കൊണ്ട് ...!

കയത്തിനു
ആഴം കൂടിയതിനാലോ
ആഴത്തില്
വെള്ളം നിറഞ്ഞതിനാലോ ...!

കയത്തിന്റെ
ആഴങ്ങളില്
ഇനിയും
ഗതികിട്ടാത്ത
ആത്മാക്കളുടെ
നിശ്വാസ മേറ്റോ...!!!

കാഴ്ചകള്‍ ....!!!



കാഴ്ചകള്‍ ....!!!

TV തുറന്നാല്‍
കാണുന്നത്
അക്രമങ്ങളും
അരാജകത്വവും ...!

Radio തുറന്നാലും
പത്രം തുറന്നാലും
കാഴ്ചകള്‍
തഥൈവ ....!

TV തുറന്നില്ലെങ്കില്‍
കാണുന്നതും
ഇതൊക്കെ തന്നെ ...!

അപ്പോള്‍ കുഴപ്പം
നമ്മുടെ കഴ്ചക്കോ
അതോ
സമൂഹത്തിനോ ...???

കണ്ടുമുട്ടല്‍ ....!!!

കണ്ടുമുട്ടല്‍ ....!!!

ഉരുണ്ടുരുണ്ട്‌
ആകാശം ...!

പരന്ന്
പരന്ന്
ഭൂമിയും ...!

പരന്ന
ഭൂമിയും
ഉരുണ്ട
ആകാശവും
എവിടെയാണ്
തമ്മില്‍
കാണുക ...!

അറ്റത്തോ
കോണിലോ
അതോ
അപ്പുറത്തോ ....!!!