Wednesday, May 20, 2009

അറിവ്...!

അറിവ്...!

കേള്‍വിക്ക് മുന്‍പ്
കാഴ്ച്ചയുടെ മുനമ്പില്‍
ഇന്ദ്രിയങ്ങള്‍
തിരിച്ചറിവ് നേടുമ്പോള്‍
അറിഞ്ഞതും
അറിയാത്തതും
അറിയാനുള്ളതും
അന്ന്യമാകുന്നു ...!!!

Sunday, May 10, 2009

കാണുക ....!!!

കാണുക ....!!!

ഒരിറ്റ് ദാഹജലം
വരണ്ട തൊണ്ടയിലേക്ക്‌
ഒരു നുള്ള് വറ്റ്
വിശക്കുന്ന ബാലല്യങ്ങള്‍ക്ക്
അല്പം കരുണ
ജരാ നരകള്‍ ബാദിച്ച
ശരീരങ്ങള്‍ക്ക് ...!

സ്വപ്‌നങ്ങള്‍ പോയിട്ട്
ജീവനം തന്നെ അന്ന്യമായ
ശാപ ജന്മങ്ങളുടെ
അരനേരത്തെ അന്നം പോലും
കയ്യിട്ടു വാരുന്ന
നമ്മുടെ ഉദ്യോഗസ്ഥര്‍ ...!

ദൈവം
വളരെ കാരുണ്യവാനാണ്‌
എല്ലാവരെയും
പരിരക്ഷിക്കുന്നവന്‍

ആ കരുണ
ആവോളം നുകരുന്ന
നമ്മളെന്തേ
ഇതുമാത്രം മറക്കുന്നു ....!

Saturday, April 18, 2009

വിവാഹം ...!!!

വിവാഹം ...!!!

പൊന്നും
പണവും
വീടും
പുരയിടവും ....!!!

സ്ത്രീയേക്കാള്‍
ധനം വാങ്ങിയും
കൊടുത്തും
വിവാഹ മാമാങ്കം ...!!!

സ്ത്രീയെയും
കച്ചവടം ചെയ്യുന്ന
ഈ സമ്പ്രദായത്തിനു
പിന്നെയും വാശിപിടിക്കുന്നത്
സ്ത്രീകളും ...!!!

കലികാലം കലികാലം ..
ശിവ ശിവ...!!!

Thursday, April 16, 2009

കവിത ...!!!

കവിത ...!!!

കവിതയെഴുതി
കവിതയെഴുതി
എന്റെ കൈ കഴചു...!

ഇനി കുറച്ചു
കഥ എഴുതിയാലോ ...???

Wednesday, April 15, 2009

വോട്ട് ...!!!

വോട്ട് ...!!!

നാളെയാണ് ...!
നാളെയാണ് ...!!!

ഇക്കുറി
എനിക്കും ഉണ്ടൊരു വോട്ട് ...!

അതുപക്ഷേ
ഇപ്രാവശ്യം ഞാന്‍
വില്‍ക്കാന്‍ തീരുമാനിക്കുന്നു ...!!

ആരും നെറ്റി ചുളിക്കണ്ട
നിങ്ങളില്‍ പലരും
ഒളിച്ചു ചെയ്യുന്നത്
ഞാന്‍ വെളിച്ചത്തില്‍ ചെയ്യുന്നു
എന്നുമാത്രം ...!!!

എനിക്ക്
ജാതിയോ, മതമോ, വര്‍ഗ്ഗമോ
ഭാഷയോ, ദേശമോ, പാര്‍ട്ടികളോ
ഒന്നും പ്രശ്നമേയല്ല...!!

എനിക്ക് വേണ്ടത് പണം
പണം മാത്രം ...!!!

മദ്യവും, മദിരാക്ഷിയും,
കന്ജാവും, തീവ്രവാദവും
മതവും, പാര്‍ട്ടിയും
ഒക്കെ കൊടുത്തു
ഇടതും, വലതും മറ്റുള്ളവരും
പരക്കെ വോട്ടുവാങ്ങുമ്പോള്‍
ഞാനെന്തിനു എന്റെ വോട്ട്
വെറുതെ പാഴാക്കണം ...!!

അവരവരുടെ താത്പര്യത്തിന്
മാത്രമല്ലാതെ ഇവരാരും
ഇന്നുവരെ നിലകൊണ്ടിട്ടില്ലെന്നിരിക്കെ
ഞാനെന്തിനു എന്റെ വോട്ടു
ഇവര്‍ക്ക് വെറുതെ നല്‍കണം ...!!!

Sunday, March 29, 2009

സൗഹൃദം ...!!!

സൗഹൃദം ...!!!

ഒരു ഹായ് പറഞ്ഞാല്‍
തിരിച്ചും ഒരു ഹായ് പറയാന്‍
സമയമില്ലാതവര്‍ക്ക്
എങ്ങിനെയാണ്
നാലുപേര്‍ കൂടുന്ന
ഒരു സദസ്സില്‍
സൌഹൃദത്തെ കുറിച്ച്
വാ തോരാതെ
സംസാരിക്കാന്‍ കഴിയുക ...????

Thursday, March 26, 2009

അറിവ് ...!!!

അറിവ് ...!!!

അറിയാത്തത്
അറിയില്ലെന്ന്
പറയുന്നതും
അറിയുന്നത്
അറിയുമെന്ന്
പറയുന്നതും
പഴങ്കഥ...!!!

അറിയാത്തത്
അറിയുമെന്ന്
പറയുന്നതും
അറിയുന്നത്
കൂടുതല്‍
അറിയുമെന്ന്
ഭാവിക്കുന്നതും
പുതു കഥ ...!!!